കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ പ്രവേശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) ആണ് ഇക്കാര്യം അറിയിച്ചത്.
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും താല്‍ക്കാലിക വിലക്കുണ്ട്. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡിടിപിസി അറിയിച്ചു.
കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ബീച്ചുകളോട് ചേര്‍ന്നുള്ള പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.

Comments