പൂനെ: രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി സ്വയം സമർപ്പിക്കാനും വ്യക്തിപരവും സങ്കുചിതവുമായ താൽപര്യങ്ങൾക്കുപരി ദേശീയ താൽപര്യത്തിന് മുൻഗണന നൽകാനും യുവതീയുവാക്കളോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ആവശ്യപ്പെട്ടു. പൂനെയിൽ നടന്ന ലോക്മാന്യ തിലക് ദേശീയ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ്, സ്വാതന്ത്ര്യം എന്നത് തനിക്ക് തോന്നിയതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് യുവജനങ്ങൾ കരുതരുതെന്ന് അജിത് ഡോവൽ പറഞ്ഞത്.
സ്വാതന്ത്ര്യത്തിന് അതിന്റേതായ ഉത്തരവാദിത്തങ്ങളും ദേശീയ താൽപര്യത്തോടുള്ള പ്രതിബദ്ധതയുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ലോക്മാന്യ ബാലഗംഗാധര തിലകന്റെ ജീവിതവും വാക്കുകളും ദർശനങ്ങളും യുവജനങ്ങൾ മനസ്സിലാക്കണമെന്നും, എത്രമാത്രം ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് സ്വാതന്ത്ര്യ സമരം രൂപപ്പെട്ടതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറ അനുഭവിക്കുന്ന സ്വാതന്ത്ര്യവും തിലകനെപ്പോലെയുള്ള നേതാക്കൾ നേരിട്ട കഷ്ടപ്പാടുകളും തമ്മിൽ ഡോവൽ താരതമ്യം ചെയ്തു. അന്നത്തെ കാലത്തെ ഭയവും യാതനകളും ഇന്നത്തെ യുവജനങ്ങൾക്കു പൂർണ്ണമായി ഊഹിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ എക്കാലവും ഇന്നത്തെപ്പോലെ തന്നെയായിരുന്നു എന്ന് യുവാക്കൾ കരുതിയേക്കാം. ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ളതാണെന്ന് അവർ ചിന്തിച്ചേക്കാം. എന്നാൽ സ്വാതന്ത്ര്യം അതല്ല. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് അത് നേടിയെടുത്തത്. ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ചും യുവതലമുറ, തിലകിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ ജീവിതത്തെ നിർവചിച്ച രാജ്യസ്നേഹവും ഓർക്കണം. രാജ്യത്തെ യുവജനങ്ങളിൽ ദേശീയ ബോധം വളർത്തുന്നതിനും അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ അവരെ പ്രേരിപ്പിക്കുന്നതിലും തിലക് വലിയ പങ്കുവഹിച്ചതായി ഡോവൽ ചൂണ്ടിക്കാട്ടി.
ഇപ്പോഴായിരുന്നെങ്കിൽ "ഇന്ത്യയെ ശക്തവും വികസിതവുമാക്കുക എന്നത് എന്റെ ജന്മാവകാശമാണ്, അത് ഞാൻ ചെയ്യും," എന്നായിരുന്നേനെ ദേശീയ നേതാവ് പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങൾ സ്വയം സമർപ്പിക്കണമെന്നും വ്യക്തിപരമോ സങ്കുചിതമായതോ ആയ താൽപര്യങ്ങൾ മാറ്റിവെച്ച് ദേശീയ താൽപര്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ അപൂർവ്വമായ ഒരു അവസരമാണിതെന്നും ഇത് കൈവിട്ടുപോകാൻ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ സേവിക്കുന്നതും ശക്തമാക്കുന്നതും "സുപ്രധാനമായി" കണക്കാക്കണം, മറ്റ് ആഗ്രഹങ്ങൾ അത്യാവശ്യമോ അഭികാമ്യമോ ആയി പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Comments