
കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എകേ്സ്പര്ട്ടിന്റെ ഏറ്റുമാനൂര്‍ ഷോറൂമിന്റെ ഉദ്ഘാടനം തിങ്കളാഴ്ച(03082026) രാവിലെ 10ന് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിക്കും. രാഷ്ട്രീയസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓക്സിജന്റെ 47ാമത്തെ ഷോറൂമാണ് എംസി റോഡില്‍ 101 കവലയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓക്സിജന്‍ ന്യൂ ജന്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെസ് തുടങ്ങി 30 കോടിയുടെ സമ്മാനങ്ങളും ഓഫറുകളും ഏറ്റുമാനൂര്‍ ഷോറൂമില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വന്ഓഫറുകളും വിലക്കുറവും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡെ്ജറ്റുകള്, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗൃഹോപകരണങ്ങളുടെ ഇന്സ്റ്റുലേഷന് സൗജന്യമാണ്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി വാറന്റിക്ക് പുറമേ ഓക്സിജന്റെ പ്രത്യേക വാറന്റിയും ഉണ്ട്.
വിവിധ ഫിനാന്‍ഷ്യല്‍ സ്ഥാപനവുമായി ചേര്‍ന്നുള്ള വായ്പസൗകര്യവും ലഭ്യമാണ്. ഇതിലൂടെ ആകര്‍ഷകമായ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എകേ്സ്ചഞ്ച് സൗകര്യവും ഓഫറുകളും ഉണ്ടായിരിക്കും. ഫോണ്‍: 9020100100.







Comments