
കൊച്ചി: ഡിജിറ്റല്‍ ഗാഡ്‌ജറ്റ്‌സ്, ഹോം അപ്‌ളയന്‍സസ് റീട്ടെയ്‌ല്‍ രംഗത്തെ പ്രമുഖനായ മൈജി ഓണം മാസ് ഓണം സീസണ്‍ 4ന് തുടക്കമിട്ടു. 30കോടിരൂപയുടെ സമ്മാനങ്ങളും ആകര്‍ഷകമായ ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചത്. മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമകളിലാണ് ഓഫറുകള്‍. സമ്മാനങ്ങള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനാര്‍ഹര്‍ക്ക് ലഭിക്കുമെന്ന് മൈജി ചെയര്‍മാന്‍ എ.കെ. ഷാജി അറിയിച്ചു. പത്ര സമ്മേളനത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ടോവിനോ തോമസ്, മഞ്‌ജു വാരിയര്‍ എന്നിവരും സംബന്ധിച്ചു.
ഓണത്തിന് റെക്കോഡ് വിറ്റുവരവായ 2500 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 8000 കോടിരൂപയുടെ വിറ്റുവരവും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം 50 ല്‍പരം ഷോറൂമുകള്‍ പുതുതായി ആരംഭിക്കും. ഇതോടെ മൈജിയില്‍ 10000 തൊഴിലാളികള്‍ ഉണ്ടാകും.
കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലും ഷോറൂമുകള്‍ സ്‌ഥാപിക്കും.
ഓഗസ്‌റ്റ് 1 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ നീളുന്ന കാലയളവിലാണ് ഓഫറുകള്‍. നറുക്കെടുപ്പിലൂടെ 20 കാര്‍, 25 സ്‌കൂട്ടര്‍, ഒരു ലക്ഷം രൂപ വരെ നൂറുപേര്‍ക്ക് ക്യാഷ് ൈപ്രസ്, 50 പേര്‍ക്ക് അന്താരാഷ്‌ട്ര ട്രിപ്പ് എന്നിവയൊരുക്കിയിട്ടുണ്ട്. കൂടാതെ ബമ്പര്‍ സമ്മാനമായി ബി.എം.ഡബ്‌ള്യൂ കാര്‍ ലഭിക്കാനും അവസരമുണ്ട്.
ഓഗസ്‌റ്റ് 6 മുതല്‍ സെപ്‌റ്റംബര്‍ 10 വരെ പര്‍ച്ചേസ് ചെയ്ുന്ന കസ്‌റ്റമേഴ്‌സിന് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ടി.വി., വാഷിങ് മെഷീന്‍, ഫ്രിഡ്‌ജ്, മിക്‌സി, സ്‌മാര്‍ട്ട്‌ഫോണ്‍, പാര്‍ട്ടി സ്‌പീക്കര്‍, ട്രോളി ബാഗ്, പ്രീമിയം ബാക്ക് പാക്ക് ബാഗ്, ഗ്‌്ളാസ് കോഫി മഗ്, വുമണ്‍ബാഗ്, വാക്വം ഫ്‌ളാസ്‌ക്, 100 ശതമാനംവരെ വിലക്കുറവ്, 10000 രൂപവരെ ഡിസ്‌കൗണ്ട്‌് എന്നിവയില്‍ ഏതെങ്കിലും ഉറപ്പായും ലഭിക്കും. 5000 രൂപയ്‌ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്ുന്നവര്‍ക്കാകും നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. മൈജിയുടെ ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമിലൂടെ പര്‍ച്ചേസ് ചെയ്ുന്നവര്‍ക്കും ഓഫര്‍ ലഭ്യമാകും.







Comments