ന്യൂഡൽഹി: ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പി.ജി. പരീക്ഷയുടെ ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി. പരീക്ഷ ക്രമക്കേടുകൾ ഒഴിവാക്കാൻ പഴുതടച്ച സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതോ വിശ്വസിക്കുന്നതോ ഒഴിവാക്കണമെന്നും, ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വിദ്യാർഥികളോട് മന്ത്രി അഭ്യർഥിച്ചു.
ഈ വർഷം 2.73 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 12.5 ശതമാനം വർധനയാണ് ഇത്. 340 നഗരങ്ങളിലായി 1,300 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം പരീക്ഷയ്ക്ക് മൂന്നാഴ്ച മുമ്പ് വിദ്യാർഥികളെ അറിയിക്കും.
180 ചോദ്യങ്ങൾക്ക് 210 മിനിറ്റാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രങ്ങളിൽ ആധാർ പരിശോധനയും ഉണ്ടാകും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി 60,000-ലധികം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.

Comments