ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. 13 സ്വര്‍ണവും 17 വെള്ളിയും ഒന്‍പത് വെങ്കലവും അടക്കം 39 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ഏഴ് സ്വര്‍ണവും മൂന്ന് വെങ്കലവും അടക്കം 10 മെഡലുകള്‍ നേടിയ ബോക്സര്‍മാരാണ് ഇന്ത്യയെ നാലാം സ്ഥാനത്തെത്തിച്ചത്്. അത്ലറ്റിക്സിലും പാരാ അത്ലറ്റിക്സിലുമായി മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 16 മെഡലുകള്‍ നേടി. ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും അടക്കം എട്ട് മെഡലുകള്‍ പിറന്നു. ജൂഡോയില്‍ ഇന്ത്യ അപ്രതീക്ഷിത കുതിപ്പായി.
രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാല് മെഡലുകളാണു ജൂഡോക്കാര് നേടിയത്. 68 സ്വര്‍ണവും 41 വെള്ളിയും 54 വെങ്കലവും അടക്കം 163 മെഡലുകള്‍ നേടിയ ഓസ്ട്രേലിയയാണ് ചാമ്പ്യന്മാര്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 27 സ്വര്‍ണവും 43 വെള്ളിയും 36 വെങ്കലവും അടക്കം 106 മെഡലുകള്‍ നേടി. മൂന്നാം സ്ഥാനത്ത് കാനഡയാണ്. അവര്‍ 18 സ്വര്‍ണവും 20 വെള്ളിയും 21 വെങ്കലവും അടക്കം 59 മെഡലുകള്‍ നേടി. ഇന്നലെ ഗെയിംസ് സമാപന ചടങ്ങുകള്‍ നടന്നു. സമാപന ചടങ്ങില്‍ അടുത്ത ഗെയിംസിന് വേദിയായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗെയിംസ് പതാകയും ഹോസ്റ്റ് ബാറ്റണും അഹമ്മദാബാദ് ഗെയിംസ് സംഘഠടക സമിതിക്കു വേണ്ടി ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാങ്വിയാണു ഗെയിംസ് പതാകയും ഹോസ്റ്റ് ബാറ്റണും ഏറ്റുവാങ്ങി.
2030 ലാണ് അഹമ്മദാബാദ് ഗെയിംസ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി വാര്‍ഷികം കുടിയാണ് 2030 ല്‍. 1930 കാനഡയിലാണു പ്രഥമ ഗെയിംസ് സംഘടിപ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ള കലാകാരന്മാരും സ്കോട്ട്ലന്‍ഡിലെ കലാകാരന്മാര്ക്കൊപ്പം അരങ്ങിലെത്തി. ബോക്സിങ് താരം ജാസ്മിന് ലാംബോറിയയാണ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിച്ചത്. 57 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ജാസ്മിന് ഇവിടെ സ്വര്‍ണം നേടിയിരുന്നു.







Comments