
ഗ്ലാസ്ഗോ: സ്കോട്ട്ലന്‍ഡിലെ റസ്റ്ററന്റില്‍നിന്നു ലഭിച്ച നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം നല്‍കിയതിനെതിരേ വിമര്‍ശനവുമായി ബോക്സിങ് താരം ഒളിമ്പ്യന്‍ ലോവ്ലിന ബോര്ഗോഹെയ്ന്. ഭക്ഷണം കഴിക്കാന്‍ ''മിസ്റ്റര്‍ സിങ്സ് ഇന്ത്യ'' എന്ന റസ്റ്ററന്റില്‍ പോയപ്പോഴാണ് അവിടത്തെ നാപ്കിനില്‍ രാജ്യത്തിന്റെ ഭൂപടം തെറ്റായി അടയാളപ്പെടുത്തിയത് ലവ്ലിനയുടെ ശ്രദ്ധയില്‍ പെട്ടത്.
നാപ്കിന്റെ ചിത്രം താരം സാമുഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രത്തില്‍ ജമ്മു കശ്മീരിന്റെ ഭാഗങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്ല. ''നാപ്കിനിലെ ഭൂപടത്തില്‍ നോര്‍ത്ത് ഈസ്റ്റ് കാണാനില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈ ഭൂപടത്തില്‍ ഉണ്ടായിരിക്കണം''ലേവ്ലിന കുറിച്ചു. നാപ്കിനില്‍ കശ്മീരിന്റെ ഭാഗങ്ങളും കാണാനില്ലെന്നു ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും പ്രതികരിച്ചു. പ്രതികരണമെത്തിയതോടെ റസ്റ്ററന്റ് ലോവ്ലിനയോടു മാപ്പു പറഞ്ഞു. നാപ്കിന് പിന്‍വലിച്ചതായും അവര്‍ വ്യക്തമാക്കി.
വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ലോവ്ലിന വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയുടെ എമ്മ സ്യു ഗ്രീന്‍ട്രീയോടാണ് ലോവ്ലിന താരത്തിന്റെ കരിയറിലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2022 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.







Comments