More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രണ്ടുകുട്ടികളുടെ അമ്മ നാട്ടുകാരനാല്‍ ബലാത്സംഗത്തിനിരയായി ; പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല ; പഞ്ചായത്ത് കൂടി വ്യഭിചാരകുറ്റം ചുമത്തി വഴിയില്‍ തുപ്പല്‍ നക്കിച്ചു

Authored by Web Desk | Last updated: 03 Aug 2026, 10:36 AM | 1 min read

Print
രണ്ടുകുട്ടികളുടെ അമ്മ നാട്ടുകാരനാല്‍ ബലാത്സംഗത്തിനിരയായി ; പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല ; പഞ്ചായത്ത് കൂടി വ്യഭിചാരകുറ്റം ചുമത്തി വഴിയില്‍ തുപ്പല്‍ നക്കിച്ചു
ബെഗുസര: നാട്ടുകാരനാല്‍ ബലാത്സംഗത്തിനിരയായ യുവതിയെ വ്യഭിചാരകുറ്റം ചുമത്തി പഞ്ചായത്ത് കൂടി തുപ്പല്‍ നക്കിച്ചതായി പരാതി. ബീഹാര്‍ ബെഗുസരായിലാണ് സംഭവം യുവതി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും വിവരമുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഗ്രാമത്തിലെ ഒരാള്‍ തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. എന്നാല്‍ യുവതിയെ സഹായിക്കുന്നതിന് പകരം, പ്രതിയുമായി അനധികൃത ബന്ധമുണ്ടെന്ന് ആരോപിച്ച് വില്ലേജ് പഞ്ചായത്ത് ഇവരെ പരസ്യമായി അപമാനിക്കുകയായിരുന്നു. പരാതി പ്രകാരം, നിരവധി ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് ചെവിയില്‍ പിടിച്ച് മുട്ടുകുത്തി നിന്ന് തുപ്പല്‍ നക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു. സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്.

പോലീസ് പറയുന്നതനുസരിച്ച് ജൂല്‍ൈ 5-നാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജൂലൈ 31-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ബെഗുസരായ് പോലീസ് അറിയിച്ചു. വീഡിയോയുടെ വിശ്വസനീയത പോലീസ് പരിശോധിച്ചു വരികയാണ്. പീഡനക്കേസിലെ പ്രതി നിലവില്‍ ഒളിവിലാണ്. വീഡിയോ യഥാര്‍ത്ഥമാണെന്ന് കണ്ടാല്‍ കുറ്റക്കാരായ എല്ലാവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂണ്‍ 2, ജൂണ്‍ 4 തീയതികളിലെ രാത്രികളില്‍ പ്രതി തന്നെ പീഡിപ്പിച്ചതായി അതിജീവിത ആരോപിച്ചു. പ്രതി തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് ചില ഗ്രാമവാസികള്‍ കണ്ടുവെങ്കിലും അവരും തന്നെയെയാണ് കുറ്റപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ തൊഴിലാളിയാണ്. ഭര്‍ത്താവിനെ പിന്നീട് ഫോണിലൂടെയാണ് വിവരം അറിയിച്ചിട്ടുണ്ട്.

താനും ഭര്‍ത്താവും ആദ്യം പ്രാദേശിക പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായി യുവതി പറയുന്നു. വീഡിയോ പ്രചരിച്ചതിന് ശേഷം മാത്രമാണ് കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായത്. പരസ്യമായി അപമാനിക്കപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകളുടെ പേരുകളും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags

  • rape survivors
  • police case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

photo-facebook

തിരുവല്ലയില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി; നാട്ടുകാർ ഇടപെട്ട് വാഹനം കരകയറ്റി

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തൃഷയെക്കുറിച്ചുള്ള  അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തൃഷയെക്കുറിച്ചുള്ള അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

Comments