കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുള്ള അപാർട്മെന്റിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ 4.15നായിരുന്നു സംഭവം. അഞ്ച് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പുറത്തുനിന്ന് എത്തിയ ആൾ പെൺകുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി. എന്നാൽ, എന്തോ ശബ്ദം കേട്ട് പെൺകുട്ടി ഉണർന്നു. പെൺകുട്ടി കണ്ടു എന്ന് മനസ്സിലായതോടെ അയാൾ ബാൽക്കണി വഴി രക്ഷപെടുകയായിരുന്നു. ഇയാൾ കയറിയ സ്ഥലത്ത് രക്തക്കറകൾ കണ്ടു എന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
അപാർട്മെന്റിന്റെ മുൻ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. ഇയാൾ എങ്ങനെ അകത്ത് എത്തി എന്നും പരിസരവാസികൾക്കും അടുത്തറിയുന്നവർക്കും ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്നാണ് സൂചന.

Comments