പട്ന: "ഇത് എംഎൽഎമാരെ തിരഞ്ഞെടുക്കാനുള്ള ഒരു തിരഞ്ഞെടുപ്പല്ല. ബീഹാറിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതിനായി നല്ലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയുടെ ഉന്നത നേതൃത്വത്തിന് ഒരു സന്ദേശം നൽകാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ ആ സന്ദേശം നൽകിക്കഴിഞ്ഞു. എനിക്ക് വോട്ട് ചെയ്തവരോട് ഞാൻ നന്ദി പറയുന്നു. വോട്ട് ചെയ്യാത്തവരുടെ പിന്തുണയും നേടിയെടുക്കാൻ ഞാൻ ശ്രമിക്കും. എന്നാൽ ബീഹാറിന് മികച്ച നേതൃത്വം ലഭിക്കുക എന്നതാണ് പ്രധാനം. ഇനിയുള്ള പലായനങ്ങൾ ഇവിടെ അവസാനിക്കണം." ജയം തൊട്ടരികിലെത്തിപ്പോൾ പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പറഞ്ഞ വാക്കുകളാണിത്.
‘ 30 ദിവസത്തെ കോട്ട 30 ദിവസംകൊണ്ട് തകർന്നു’. ഇത് ഒരു രാഷ്ട്രീയ നേതാവ് പറയുന്ന വാക്കുകൾക്ക് അപ്പുറം ബിജെപി നേതൃത്വത്തിന് ആഴമുള്ള ഒരു മുന്നറിയിപ്പാണ്. കാരണം, 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു എന്നതുതന്നെ. ‘കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ’ എന്ന് പറയുന്നതുപോലെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പാർട്ടി നേതൃത്വം ജാഗ്രതപാലിക്കുമെന്ന് ഉറപ്പാണ്. നിതിൻ നബിൻ ബിജെപിയുടെ ദേശീയ അധ്യക്ഷനായി മാറിയപ്പോൾ ഒഴിവു വന്ന സീറ്റിലാണ് പാർട്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.
1995 മുതൽ ബിജെപി കൈയടക്കി വെച്ചിരുന്ന ഒരു കോട്ടയാണ് ഇതോടെ കൈവിട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ബിജെപി ഇതിന് എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിക്കുകയാണ്. ഇതൊരു ഒറ്റ സീറ്റാണെങ്കിലും, മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ഉറച്ച സ്വാധീനമുള്ള ഒരു മണ്ഡലം പിടിച്ചെടുക്കുന്നത് വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്. പശ്ചിമ ബംഗാളിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം തടഞ്ഞതും പ്രശാന്ത് കിഷോർ തന്ത്രങ്ങളായിരുന്നു. ഒരു പക്ഷേ അമിത ആത്മവിശ്വാസമായിരിക്കാം പ്രശാന്തിന്റെ തന്ത്രങ്ങളെ ഫലപ്രദമായി തടയാൻ ബിജെപി ശ്രമിക്കാതിരുന്നത്. എന്നാൽ പ്രശാന്ത് കിഷോറിനെ സംബന്ധിച്ചിടത്തോളം ബങ്കിപുർ മറ്റൊരു പരീക്ഷണശാല മാത്രമല്ല, ഇത് വരാനിരിക്കുന്ന ഒരു മുന്നേറ്റത്തിന്റെ തുടക്കം കൂടിയാണ്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്ക് വേണ്ടി, 'ചായ് പേ ചർച്ച', 3D ഹോളോഗ്രാഫിക് റാലികൾ, 'അബ് കി ബാർ മോദി സർക്കാർ' തുടങ്ങി നരേന്ദ്ര മോദിക്കായി ഐക്കണിക് ആയതും വലിയ സ്വാധീനം ചെലുത്തിയതുമായ പ്രചാരണ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തു. ഈ തകർപ്പൻ വിജയം പ്രശാന്ത് കിഷോറിനെ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ തന്ത്രജ്ഞനായി ഉറപ്പിച്ചു നിർത്തി.
2015-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ (മഹാഗഡ്ബന്ധൻ): ജെഡിയു-ആർജെഡി-കോൺഗ്രസ് മഹാഗഡ്ബന്ധൻ സഖ്യത്തെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ നിർണായക വിജയത്തിലേക്ക് നയിച്ചു. 2019-ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ പദയാത്രയും 'രാവലി ജഗൻ, കവലി ജഗൻ' (ജഗൻ വരണം, ജഗൻ വേണം) എന്ന പ്രചാരണവും പ്രശാന്ത് കിഷോർ രൂപകൽപ്പന ചെയ്തു. ഇത് 175-ൽ 151 സീറ്റുകൾ നേടാൻ സഹായിച്ചു.
2021-ൽ പശ്ചിമ ബംഗാൾ & തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കായി 'ഖേല ഹോബെ', 'ബംഗ്ലാ നിജെർ മേയേകൈ ചായി' എന്നീ പ്രചാരണ തന്ത്രങ്ങൾ രൂപീകരിച്ച പ്രശാന്ത് കിഷോർ, ബിജെപിയുടെ ശക്തമായ മുന്നേറ്റത്തെ തടയാൻ തൃണമൂൽ കോൺഗ്രസിനെ സഹായിച്ചു. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഡിഎംകെയെ അധികാര തിരിച്ചുവരവിലേക്ക് നയിക്കാൻ അദ്ദേഹം സഹായിച്ചു.
2024 അവസാനത്തിൽ ജൻ സുരാജ് പാർട്ടിക്ക് രൂപം നൽകുന്നതിന് മുന്നോടിയായി, ബീഹാറിലുടനീളം ആയിരക്കണക്കിന് കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് പ്രശാന്ത് കിഷോർ ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അടിത്തട്ടിൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. അന്നുമുതൽ മെനഞ്ഞ തന്ത്രങ്ങൾ കാരണം മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ ബിജെപിക്ക് നൽകിയിരുന്ന അംഗീകാരത്തിന് നല്ല രീതിയിൽ തന്നെ ഉടവു തട്ടിയിരിക്കുകയാണ്.

Comments