തൃശൂര്‍: ഭക്തജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ഗുരുവായൂരിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ഉണ്ടായിരിക്കുക. മണിക്കൂറുകളോളം ഭക്തർക്ക് ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നത്.
ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറരയ്ക്ക് ചെയർമാൻ ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. ഏഴുമണിയോടെ വെർച്വൽ ക്യൂ ആരംഭിച്ചു. നിലവിൽ ഒരു മാസത്തേക്ക് ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം നടപ്പിലാക്കുക. പരീക്ഷണം വിജയകരമായാൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ഏർപ്പെടുത്താനാണ് നീക്കം. ക്യൂ നിന്ന് തളരാതെ തന്നെ ദർശനം നടത്താൻ സാധിക്കുന്നത് വലിയ ആശ്വാസമാണെന്ന് ഭക്തർ പ്രതികരിക്കുന്നു. വെർച്വൽ ക്യൂ ദർശനം ഇല്ലാത്ത സമയത്ത് ഭക്തർക്ക് അഞ്ച് മണിക്കൂറുകൾ വരെ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്.

Comments