ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട ഒരു അമ്മ ഒമ്പത് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു! ഞായറാഴ്ച വൈകുന്നേരമാണ് ഈ നടുക്കുന്ന സംഭവം നടന്നത്. ഹൈദരാബാദിലെ എൽബി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബൈറമുൽഗുഡ തടാകത്തിലാണ് കുഞ്ഞിനെ എറിഞ്ഞത്. 34 കാരിയായ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം 6:30 ഓടെയാണ് സംഭവം നടന്നത്. ഇഞ്ചാപൂർ സ്വദേശിനിയായ ലോകസാനി രാജേശ്വരി എന്ന് തിരിച്ചറിഞ്ഞ പ്രതി, തന്റെ ഒമ്പത് മാസം പ്രായമുള്ള മകൾ അനുരാധയെ തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞ് മുങ്ങിമരിച്ചു.
സംഭവസമയത്ത് അമ്മ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.

Comments