പത്തനംതിട്ട: സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകുമെന്നും പത്തനംതിട്ടയ്ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പത്തനംതിട്ടയിലെ ആറന്മുള, റാന്നി അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ടയില്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം വെള്ളംകയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.
ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്ളത് പത്തനംതിട്ടയിലെ തിരുവല്ലയിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തും. വെള്ളംകയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. ക്യാമ്പുകളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ക്യാമ്പില്‍ കഴിയുന്നവര്‍ തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ കിണര്‍ അടക്കം ശുചീകരിക്കാനുള്ള നടപടികളെടുക്കും ഇതിനായി ക്‌ളോറിനേഷന്‍ നടത്തും. ക്യാമ്പുകളില്‍ നല്ലഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യാന്‍ ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കഴിയുന്നവര്‍ എത്രയും വേഗം ക്യാമ്പിലേക്ക് മാറണമെന്നും പറഞ്ഞു.
111 ക്യാമ്പുകളാണ് പത്തനംതിട്ടയില്‍ സജ്ജമാക്കയിട്ടുുള്ളത്. നദികളില്‍ മണ്ണും മാലിന്യവും വന്നടിയുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. മണ്ണ് നീക്കം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. എട്ടു വര്‍ഷമായി നദികളിലെ മണ്ണു നീക്കം ചെയ്യാതിരിക്കുന്നത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. 200 മില്ലിമീറ്ററിന് മുകളില്‍ പെയ്താല്‍ അതിതീവ്രമഴയാണ്. പത്തനംതിട്ടയില്‍ പലയിടത്തും 300 ന് മേലാണ് മഴ പെയ്തത്. ഇതെല്ലാം അപ്രതീക്ഷിതമായി ഉണ്ടായതായിരുന്നു. കാലാവസ്ഥാ പ്രവചന സംവിധാനം ഫലപ്രദമല്ലാത്തത് തിരിച്ചടിയായി.
പരിസ്ഥിതി ദുര്‍ബ്ബല മേഖലകളിലെ മഴ ആശങ്കയുണ്ടാക്കുന്നതാണ്. വനത്തിനുള്ളില്‍ പെയ്യുന്ന ശക്തമായ മഴയും ഉരുള്‍പൊട്ടലുമെല്ലാം മണ്ണിടിച്ചിലുമെല്ലാം ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. ഇതെല്ലാം മുന്‍കൂട്ടി തിരിച്ചയാന്‍ കഴിയുന്ന കാലാവസ്ഥാ പ്രവചന സംവിധാനം ഉണ്ടാക്കും. എഐ ഉപയോഗപ്പെടുത്തിയുള്ള സ്ഥിരം ദുരന്തനിവാരണസംവിധാനം കൊണ്ടുവരാനാണ് നോക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയ്ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Comments