സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് ' കറുപ്പ്'. സൂര്യയുടെ ബോക്‌സ് ഓഫീസിലേക്കുളള വലിയ തിരിച്ചുവരവിന് വഴിയൊരുക്കിയ ഈ ചിത്രം തമിഴനാട്ടിലെന്ന പോലെ കേരളത്തിലും വലിയ ഹിറ്റായിരുന്നു. എന്നാല്‍ സാമ്പത്തിക തടസ്സങ്ങള്‍ കാരണം അവസാന നിമിഷം റിലീസ് വരെ മാറ്റിവെക്കേണ്ടി വന്ന കടുത്ത പ്രതിസന്ധികളിലൂടെയാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്.
ആ പ്രതിസന്ധി ഘട്ടത്തില്‍ ലോണ്‍ എടുത്താണ് ചിത്രം പുറത്തിറക്കാന്‍ കഴിഞ്ഞതെന്നും, അതിന് താന്‍ നന്ദി പറയുന്നത് ഭാര്യയും നടിയുമായ ജ്യോതികയ്ക്കാണെന്നും സൂര്യ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുടെ പ്രതികരണം.
'അവസാന നിമിഷം ഉണ്ടായ സാമ്പത്തിക ബാധ്യതയായിരുന്നു അത്. ലോണ്‍ എടുത്ത് ആ റിസ്‌ക് ഏറ്റെടുക്കാന്‍ എന്നെ അനുവദിച്ചതിന് ജ്യോതികയോട് നന്ദി പറയുന്നു. അവള്‍ എന്നില്‍ വിശ്വസിക്കുകയും ആ കടങ്ങള്‍ വാങ്ങാന്‍ എന്നെ അനുവദിക്കുകയും ചെയ്തു. വലിയ തുക ബാധ്യത ഉണ്ടാകുമ്പോള്‍ അത് നേരിട്ടോ അല്ലാതെയോ ഞങ്ങളുടെ കുടുംബത്തെയും ബാധിക്കാം. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ അതിനെ ഒരുമിച്ച് നേരിടുമെന്ന് അവള്‍ വിശ്വസിച്ചു,' സൂര്യ പറഞ്ഞു.
'രാജീവ്, ബാലാജി തുടങ്ങി മറ്റുപലരും രണ്ടു വര്‍ഷത്തിലേറെ സമയവും അധ്വാനവുമാണ് ഇതിനായി നല്‍കിയത്. നിരവധി ആളുകള്‍ ഈ സിനിമയെയും അതിന്റെ റിലീസിനെയും ആശ്രയിച്ചിരുന്നു. ഫിനാന്‍ഷ്യര്‍മാര്‍ പോലും വലിയ പിന്തുണയാണ് നല്‍കിയത്. തിയേറ്റര്‍ ഉടമകളും ഫിനാന്‍ഷ്യര്‍മാരും ഉള്‍പ്പെടെ ഇതില്‍ പങ്കാളികളായ എല്ലാവരും ഇതിനായി സഹായിച്ചു. ഇതൊരു കൂട്ടായ പരിശ്രമമായിരുന്നു, അങ്ങനെ ഒടുവില്‍ സിനിമ വിജയകരമായി റിലീസ് ചെയ്യപ്പെട്ടു,' സൂര്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആഗോള കളക്ഷനായി 300 കോടിയലധികം ചിത്രം നേടുകയും ചെയ്തിരുന്നു. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Comments