More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘2 കുട്ടികൾക്കുമായി 1 വർഷത്തെ സ്കൂൾ ഫീസ് 86 ലക്ഷം രൂപ; ഞങ്ങൾ ചോദിച്ചത് പ്രതിമാസം 40 ലക്ഷമല്ല, മൊത്തത്തിലുള്ള ജീവിതച്ചെലവാണ്...’ സുജാത വിജയകുമാര്‍

Authored by Web Desk | Last updated: 04 Aug 2026, 7:17 PM | 6 min read

Print
Sujatha Vijayakumar emphasizes welfare and expenses of jayam ravi's kids (Image Source: Instagram)
Sujatha Vijayakumar emphasizes welfare and expenses of jayam ravi's kids (Image Source: Instagram)
കഴിഞ്ഞ കുറച്ചു നാളുകളായി തമിഴകത്തിന്റെ പ്രിയതാരം രവി മോഹനെന്ന ജയം രവിയുടെ സിനിമകളേക്കാളേറെ വാര്‍ത്തകളില്‍ നിറയുന്നത് താരത്തിന്റെ വ്യക്തിജീവിതമാണ്. 15 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം തന്റെ ഭാര്യ ആര്‍തിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് രവി മോഹന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അതിനു പിന്നാലെ ഇരുവരുടെയും തുറന്നു പറച്ചിലും വിവാദങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്.
ഈ വിവാഹമോചനക്കേസ് കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങിയതോടെ മക്കളുടെ സ്കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകളും രവി നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു. ക്കളുടെ ആവശ്യങ്ങൾക്കായി തനിക്കും കുട്ടികൾക്കും കൂടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നും 2025 ഏപ്രിൽ മുതൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മറ്റ് ചെലവുകൾക്കോ ഉള്ള പണം രവി മോഹൻ നൽകിയിട്ടില്ലെന്നും ആർതി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിമാസം 40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം ചെന്നൈ കുടുംബ കോടതി തള്ളി. പകരം, കേസ് തീർപ്പാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി ആർതിക്ക് നൽകാനാണ് ജയം രവിയോട് കോടതി നിർദേശിച്ചത്.
ഇപ്പോഴിതാ മകള്‍ ഇത്ര വലിയ തുക ആവശ്യപ്പെട്ടതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് പറയുകയാണ് ആരതിയുടെ അമ്മയും തമിഴ് സിനിമ നിര്‍മാതാവുമായ സുജാത വിജയകുമാര്‍. ജീവനാംശം ആവശ്യപ്പെട്ടത് ആരതിക്കു വേണ്ടി മാത്രമല്ല, മക്കളായ ആരവിനും അയാനും കൂടി വേണ്ടിയാണെന്നും രവി കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയെന്നും അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. രവിയുടെ മുൻകാമുകിയായ കെനീഷയെയും പേരെടുത്തു പറയാതെ സുജാത കുറ്റപ്പെടുത്തി.
‘‘രവിയുമായി നടക്കുന്ന പ്രശ്നങ്ങളിൽ കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ നിയമപരമായി, അത് കോടതിയുടെ വിഷയമാണ്. മൂന്ന് ദിവസം മുൻപ് നിരവധി പേജുകളുള്ള ഒരു വിധി വന്നിട്ടുണ്ട്. അത് കോടതി അലക്ഷ്യമാകും എന്നതുകൊണ്ട് പൊതുസമക്ഷത്തിൽ വയ്ക്കാൻ കഴിയില്ല. എങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കാം. 40 ലക്ഷം രൂപ ആർതി ചോദിച്ചു എന്നു പറഞ്ഞ് പലരും സംസാരിക്കുന്നുണ്ട്. എന്നിട്ട് കിട്ടിയത് 3 ലക്ഷമെന്നും പറയുന്നു. 40 ലക്ഷമൊക്കെ ഒരാളോട് എങ്ങനെ ചോദിക്കാൻ തോന്നിയെന്നു വിമർശിക്കുന്നവരുമുണ്ട്. കോടതിയോട് ഇക്കാര്യത്തിൽ നന്ദിയുണ്ട്. പത്ത് പേജുളള വിധിന്യായമാണ് കോടതി ഉത്തരവിലുള്ളത്. യഥാർഥത്തിലുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു.
സത്യത്തിൽ ഞങ്ങൾ ചോദിച്ചത് പ്രതിമാസം 40 ലക്ഷമല്ല, മൊത്തത്തിലുള്ള ജീവിതച്ചെലവാണ്. അത് എല്ലാവർക്കും വലിയൊരു തുകയാണ്. എന്നാൽ ഞങ്ങളുടെ തലയിൽ ഒരുപാട് കടങ്ങളുണ്ട്, അവർ വരുത്തിവച്ചുപോയ കടങ്ങൾ! രണ്ടു വർഷമായി കുട്ടികൾക്ക് യാതൊരു ആനുകൂല്യവുമില്ല, ഭക്ഷണത്തിന് പോലും പൈസ കൊടുത്തിട്ടില്ല.
അവരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ സ്വന്തം കുട്ടികളുടെ കാര്യം നോക്കേണ്ടത് അവരുടെ അച്ഛൻ തന്നെയാണ്. കുട്ടികളുടെ സ്കൂൾ ഫീസ് നൽകിയിട്ടില്ല, ഭക്ഷണത്തിനോ ട്യൂഷൻ ഫീസിനോ പൈസ നൽകിയിട്ടില്ല. അതുമാത്രമല്ല, അവർ വീട്ടാതെ പോയ കടങ്ങൾ കാരണം ബാങ്കിൽ നിന്ന് വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് വരെ അയച്ചു. ഒരു മാതാപിതാക്കളും ഇത് കാണാൻ ഇടവരരുത്.
അമേരിക്കൻ സ്കൂളിലാണ് അവർ ഒന്നാം ക്ലാസ് മുതൽ പഠിക്കുന്നത്. ഞങ്ങളല്ല അവരെ അവിടെ ചേർത്തത്. രണ്ട് കുട്ടികൾക്കുമായി ഒരു വർഷത്തെ സ്കൂൾ ഫീസ് 86 ലക്ഷം രൂപയാണ്. വിധിയിലെ കണക്കുകൾ പറയുകയാണെങ്കിൽ, ഈ ഫീസ് ആയ 86 ലക്ഷം രൂപ രണ്ടുപേരും ചേർന്നു നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് പുറത്തുവന്നിട്ടില്ല.
അതുപോലെ ആർതിക്ക് 3 ലക്ഷം, ആരവിന് 1 ലക്ഷം, അയാന് 1 ലക്ഷം എന്നിങ്ങനെ മാസത്തിൽ 5 ലക്ഷം രൂപ നൽകണമെന്നും വന്നിട്ടുണ്ട്. ഇതുമാത്രമല്ല, അവരുടെ ട്യൂഷൻ ഫീസ്, കരാട്ടെ, ഡാൻസ്, ചെസ്സ് തുടങ്ങി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഫീസും നൽകണമെന്ന് വിധിയിലുണ്ട്. ഇതെല്ലാം ചേർത്തുവച്ച് നോക്കുമ്പോഴാണ് ഈ തുക വരുന്നത് അല്ലാതെ, ആർതി തനിയെ 40 ലക്ഷം ചോദിച്ചു എന്നത് കള്ളമാണ്.
‘കുട്ടികളെ കാണാൻ വരണം’ എന്ന് പറഞ്ഞ് കഴിഞ്ഞ വർഷം വിസിറ്റേഷൻ ഹർജി നൽകിയത് ആർതിയാണ്. കാരണം കുട്ടികളെ അച്ഛൻ വന്നു കാണണം എന്ന് കരുതിയിട്ടാണ്. ഇപ്പോൾ വന്ന 10 പേജുള്ള വിധിയിൽ ആർതി, ആരവ്, അയാൻ, ജയം രവി ഇവർ നാലുപേരും മാസത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കാണണം എന്ന് വിധി വന്നിട്ടുണ്ട്. ഇതാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ന്യായം. ആ ജഡ്ജിയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവരെ തമ്മിൽ കണ്ടുമുട്ടിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാൽ അതൊരിക്കലും സംഭവിച്ചില്ല. ഇപ്പോൾ കോടതി വഴി അതിനൊരു സാധ്യത തുറന്നിരിക്കുന്നു.
എന്തുകൊണ്ട് ഇത്രയും നാൾ ഈ കൂടിക്കാഴ്ച നടക്കാതിരുന്നെന്ന് ചിന്തിക്കുന്നവരുണ്ടാകും. കുട്ടികൾക്ക് ഒരു ഹീലറുടെ (കെനീഷ) അടുക്കൽ പോയി നിൽക്കാൻ താല്പര്യമില്ലായിരുന്നു. നിർബന്ധമായും അവിടെവെച്ച് തന്നെ കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് കുട്ടികൾ അങ്ങോട്ട് പോകാതിരുന്നത്, അല്ലാതെ, ഞങ്ങൾ ആരും തടഞ്ഞിട്ടില്ല.
ഇപ്പോള്‍ കോടതി തന്നെ വിധിച്ചിരിക്കുന്നു കുടുംബത്തോടെ തന്നെ കാണണമെന്ന്. കുട്ടികൾ അവരുടെ മുത്തച്ഛനെയും മുത്തശ്ശിയെയുമൊക്കെ കാണുന്നത് ഒരുപാട് ഇഷ്ടമാണ്. അതും വേണ്ട മറ്റൊരു പൊതുവിടത്തിൽ നിങ്ങൾക്ക് വന്ന് കുട്ടികളെ കാണാമെന്ന് ഞങ്ങൾ പറഞ്ഞതാണ്. എന്നാൽ അവർക്ക് അവിടെ തന്നെ കുട്ടികളെ കൊണ്ടുവരണം. ആ പിടിവാശികൊണ്ടാണ് ആർതിയുടെ വിസിറ്റേഷൻ ഹർജി പുറത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
ഈ മാസം മുതൽ നാലുപേരും അദ്ദേഹത്തിന്റെ ഓഫിസിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതുസ്ഥലത്തോ വച്ച് പരസ്പര ധാരണയിൽ കാണും. ഇതോടെയെങ്കിലും ഇവർക്കുള്ളിലെ ഈ പ്രശ്നം തീരുമെന്നാണ് കരുതുന്നത്. ഒരു അമ്മയും അവളുടെ മകളുടെ ജീവിതം തകർന്നുകാണാൻ ആഗ്രഹിക്കില്ല.
ഞങ്ങൾ കള്ളത്തരം കാണിച്ചല്ല വിവാഹം നടത്തിയത്, നാടൊട്ടുക്കും ആളുകളെ കൂട്ടി ആഘോഷമായാണ് കല്യാണം നടത്തിയത്. അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങൾ എന്തിനാണ് അവരെ വേർപിരിക്കാൻ നോക്കുന്നത്? എന്റെ മകൾ സമ്പാദിക്കുന്നതൊക്കെ വിടുവിച്ച് ഞങ്ങൾ എന്തെങ്കിലും നേടാം എന്നൊന്നും ഇവിടെയില്ല. മൈലാപ്പൂരിൽ രണ്ടേക്കറുള്ള ‘കൽപന ഹൗസ്’ എന്ന കുടുംബവീട്ടിൽ ജനിച്ചവളാണ് ആർതി. പണം ആഗ്രഹിച്ചല്ല അവൾ നിൽക്കുന്നത്.
ഒരു അമ്മയായും പ്രൊഡ്യൂസറായും ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. കോടികൾ മുടക്കി സിനിമകൾ നിർമിച്ചു. ആരുടെയും സ്വത്ത് എടുത്തിട്ടില്ല. എന്റെ പൈസയും ഫിനാൻസും എടുത്ത് മൂന്നു പടം ചെയ്തു. അതിൽ നിന്ന് ജയം രവിക്ക് മുൻപ് ലഭിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ട്. 25 വർഷമായി ഈ ഇൻഡസ്ട്രിയിൽ ഉണ്ട്. നിരവധി സീരിയലുകൾ നിർമിച്ചു. ഒരാൾക്കും മറ്റൊരാളുടെ സ്വത്ത് അങ്ങനെ തട്ടിയെടുക്കാൻ സാധിക്കില്ല, അത് ആദ്യം നിങ്ങൾ മനസ്സിലാക്കണം. ഇവർ തന്നെ എന്നെ അമ്മ എന്നാണ് മുൻപ് പല അഭിമുഖങ്ങളിലും വിശേഷിപ്പിച്ചിരുന്നത്. അവർക്ക് സ്വന്തമായൊരു വീടില്ലെന്ന് പറയുന്നു. ഇവിടെ തന്നെ സ്വന്തമായി രണ്ട് വീടുണ്ട്.
ഗോവയിൽ ഇപ്പോൾ അവർ രണ്ടുപേരും ചേർന്ന് പുതിയൊരു വീട് മേടിച്ചിട്ടുണ്ട്. എന്നിട്ടും എന്തിന് വാടകയ്ക്ക് താമസിക്കുന്നു. നിങ്ങളെ ഞങ്ങൾ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ആരാണ് നിങ്ങളെ തടയുന്നത്?
രണ്ടു വർഷം ആ കുട്ടികൾ കടന്നുപോയ ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് നന്നായി അറിയാം. അവർ അനുഭവിച്ചത് ഇനി മറ്റാർക്കും ഉണ്ടാകരുത്. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു. നെഞ്ചിൽ കൈവച്ച് ഒരിക്കൽ കൂടി അങ്ങനെ പറയാൻ പറ്റുമോ? ദൈവം സത്യം ഞങ്ങൾ അങ്ങനെ ചെയ്യില്ല.
ഞങ്ങൾ ബ്ലാക് മാജിക് ചെയ്തെന്നു പറയുന്നു. പതിനഞ്ച് വർഷം രക്തം ഛർദിച്ച് ഒരാൾക്ക് ജീവനോടെ ഇരിക്കാൻ കഴിയും. ഇന്നത്തെ കാലത്ത് ബ്ലാക് മാജിക്കിലൊക്കെ ആളുകൾ വിശ്വസിക്കുന്നുണ്ടോ എന്നുപോലും എനിക്കറിയില്ല. യഥാർഥത്തിൽ ആരാണ് ബ്ലാക് മാജിക് ചെയ്തതെന്ന് കഴിഞ്ഞ മാസം അറിയാൻ കഴിഞ്ഞു. അങ്ങനെ ബ്ലാക് മാജിക് ചെയ്ത് ഞങ്ങൾ അയാളെ നിയന്ത്രണത്തിലാക്കിയിരുന്നു എന്നു തന്നെ വിചാരിക്കുക, അയാൾ ഹീറോയായിരുന്നു. തമിഴ് സിനിമയുടെ നെറുകയിലായിരുന്നു. സ്നേഹമുള്ള അച്ഛനായിരുന്നു, ദയയുള്ള ഭർത്താവായിരുന്നു. ഞങ്ങൾക്കൊരു മകനെപ്പോലെയായിരുന്നു.
അങ്ങനെ ഇരുന്ന ആൾ ഇന്ന് ഏത് അവസ്ഥയിലെത്തി. പേര് മാറ്റി, സ്ഥലം മാറ്റി. എന്തുകൊണ്ട് അയാൾ തമിഴ്നാട്ടിൽ വീട് മേടിക്കുന്നില്ല. തമിഴ്നാട്ടിൽ വീട് വാങ്ങാതെ എന്തുകൊണ്ടാണ് ഗോവയിൽ വീട് വാങ്ങുന്നത്?
ആർതി അവളുടെ കുടുംബത്തിനു വേണ്ടിയാണ് പോരാടുന്നത്. ഒരു രാത്രിയിലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. ഒരു ഹീലറിനു വേണ്ടി അവളുടെ ജീവിതം വിട്ടുകൊടുക്കാന്‍ പോകുന്നില്ല. അതിൽ ഒരു തെറ്റുമില്ല, എന്റെ മകൾ ഡിവോഴ്സ് ചോദിച്ചിട്ടില്ല, 'ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം' എന്നാണ് ആർതി ഹർജി നൽകിയിരിക്കുന്നത്. ഒന്നിച്ച് കുടുംബമായി ജീവിക്കണം എന്ന് തന്നെയാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവള്‍ വാ തുറക്കാതെ ഇരിക്കുന്നത്. അങ്ങനെ വാ തുറന്നാൽ എല്ലാം നാശമാകും.
പൊതുവഴിയിൽ നിങ്ങളുടെ ഭാര്യയെ തള്ളിപ്പറഞ്ഞ്, ഒരു ഹീലറിനു വേണ്ടി സംസാരിക്കുമ്പോൾ അത് കേൾക്കുന്ന അവരുടെ കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. സ്കൂളിൽ പോകുമ്പോൾ അവർ നേരിടേണ്ടി വരുന്ന അപമാനം ആലോചിച്ച് നോക്കൂ.
ഡിവോഴ്സിൽ അവൾ ഒപ്പിടില്ല, അയാൾ തിരിച്ചുവരുമെന്ന് ഓർത്ത് കാത്തിരിക്കുകയാണ്. മൂന്ന് വർഷം പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണ് അവർ. അങ്ങനെയുള്ള ആളാണ് ഒരു രാത്രി പെട്ടന്ന് ഇറങ്ങിപ്പോകുന്നത്. അവളുടെ മേലെയുള്ള എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണ്. ഇല്ലെങ്കിൽ അവർ തെളിയിക്കട്ടെ. ഒരാളിനു വേണ്ടി മൂന്ന് കുടുംബത്തെയാണ് പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യരാക്കിയത്.
സ്വത്ത് തട്ടിയെടുത്തു, മാനസികമായി ഉപദ്രവിച്ചു, ബ്ലാക് മാജിക് ചെയ്തു അങ്ങനെ എന്തൊക്കെ ആരോപണങ്ങൾ! ഇതെല്ലാം തെളിയിക്കൂ. എന്റെ പ്രൊഡക്‌ഷൻ കമ്പനിയിൽ നിന്ന് എത്ര ചെക്കുകൾ ജയം രവിക്കു പോയിട്ടുണ്ടെന്ന് കാണിച്ചു തരാം. 25000 രൂപ ഞങ്ങൾക്കു നൽകിയെന്നു പറയുന്നു, 25 കോടിയാണ് ഞങ്ങൾ അയാൾക്കു കൊടുത്തിട്ടുള്ളത്. ഞാൻ നിർമിച്ച സിനിമകളിൽ മറ്റ് നിർമാതാക്കൾ നൽകിയിരുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ജയം രവിക്കു നൽകിയിരുന്നത്. ആറ് കോടിയാണങ്കിൽ എട്ട് കോടി കൊടുക്കും. എട്ട് ആണെങ്കിൽ പത്ത് കോടി. ഇല്ലെന്ന് അദ്ദേഹം പറയട്ടെ.
അടുത്ത സിനിമയ്ക്കു വേണ്ടി അഞ്ചു കോടിയും മേടിച്ചിരുന്നു.അതിനിടെയാണ് രവി വീടു വിട്ടു പോകുന്നത്. പണമല്ലല്ലോ എല്ലാത്തിനും പ്രധാനം. മൈലാപ്പൂരിലെ രണ്ട് ഏക്കറിൽ ‘കൽപന ഹൗസ്’ എന്ന പേരിൽ ഒരു വീട് ഉണ്ട്. ഇതുവരെ ആയിരത്തോളം സിനിമയുടെ ചിത്രീകരണം അവിടെ നടന്നിട്ടുണ്ട്. പണത്തിനുവേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. സ്വന്തം അച്ഛനെ കാണണമെന്ന് 17 വയസ്സുള്ള കുട്ടിയും വിചാരിക്കണ്ടേ. ഒൻപത് വയസ്സുള്ളപ്പോൾ അയാൾ അവനെ വിട്ടുപോയതാണ്.
കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രിയുടെ മകൻ സഞ്ജയ്‌യുടെ അഭിമുഖം കാണാനിടയായി. അത് കണ്ട് ഞാൻ പൊട്ടിക്കരഞ്ഞുപോയി. സിനിമ അവന്റെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ആ വാക്കുകളിലൂടെ നമുക്ക് അറിയാം. ആറാം വയസ്സിൽ ആരവ് ‘ടിക്ക് ടിക്ക് ടിക്ക്’ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. അന്നു തൊട്ട് ഇന്നുവരെ അവനൊരു ചിന്ത മാത്രമേ ഒള്ളൂ, സിനിമയിൽ അഭിനയിക്കണം നായകനാകണം.
ഈ വർഷം അവന് പതിനേഴ് വയസ്സാകും. ലണ്ടനിൽ ഒരു കോഴ്സ് പഠിക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. അതിനുള്ള ഫീസും ഞങ്ങള്‍ അടച്ചു. പോകുന്നതിനു നാളുകൾക്കു മുമ്പാണ് അറിയുന്നത് പാസ്പോർട്ട് പുതുക്കിയിട്ടില്ലെന്ന കാര്യം. മൈനറായതുകൊണ്ട് അച്ഛനും അമ്മയും പാസ്പോർട്ടിൽ ഒപ്പിടണമായിരുന്നു. അപ്പയെ വിളിച്ചു, ‘ഒപ്പിട്ടു തരാം, ഇപ്പോൾ സ്ഥലത്തില്ല ഉടൻ വരാമെന്നു’ ജയം രവി പറഞ്ഞു.
രാവിലെ മുതൽ വൈകുന്നേരം 4 മണി വരെ ആ 17 വയസ്സുകാരൻ കുട്ടി ഭക്ഷണം പോലും കഴിക്കാതെ പാസ്പോർട്ട് ഓഫിസിൽ കാത്തിരുന്നു. ‘ലൊക്കേഷൻ അയയ്ക്ക്, ഇപ്പോൾ വരാ’മെന്നു പറഞ്ഞ ആൾ ഒടുവിൽ 'ഞാൻ ഒപ്പിടില്ല, എന്നെ എടിഎം ആയി കണ്ടോ' എന്നൊക്കെ മെസ്സേജ് അയയ്ക്കുകയാണുണ്ടായത്. ആരോ എഴുതികൊടുക്കുന്ന തിരക്കഥയും ‍ഡയലോഗും പുറത്തു വന്ന് ലിപ്പ് സിങ്ക് ചെയ്ത് പുറത്തുവിടുകയാണ് അയാൾ ചെയ്യുന്നത്.
ഒരു കുടുംബപ്രശ്നം ഉണ്ടാകുമ്പോൾ അത് രണ്ടുപേർക്ക് ഇടയിലുള്ളതാണ്, അതിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കരുത്. ഒടുവിൽ ഞങ്ങൾക്ക് കോടതിയിൽ റിട്ട് ഹർജി നൽകേണ്ടി വന്നു. ക്യാമറയ്ക്ക് മുന്നിൽ വന്ന് 'എന്റെ മക്കൾ' എന്ന് പറയുന്നതുകൊണ്ട് എന്താണ് ലാഭം?
നമ്മുടെ ഇൻഡസ്ട്രിയിൽ എത്രയോപേർ പരസ്പര ധാരണയോടെ പിരിഞ്ഞ് കുട്ടികളെ നന്നായി വളർത്തുന്നുണ്ട്. വിജയ് സാറിന്റെ മകൻ സഞ്ജയ് അച്ഛനെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചതുപോലെ നിങ്ങളുടെ മക്കളും നിങ്ങളെക്കുറിച്ച് നല്ലത് പറയണ്ടേ? എനിക്ക് മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ; ഇതിൽ നിന്ന് ഏതെങ്കിലും രണ്ടു വാക്കുകൾ മാത്രം വേർതിരിച്ചെടുത്ത് തെറ്റായ വാർത്തകൾ ഉണ്ടാക്കരുത്. ആർതിയെ നിങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടിയായും ആ കുട്ടികളെ നിങ്ങളുടെ സ്വന്തം വീട്ടിലെ കുട്ടികളായും കണ്ട് ഈ വിഷയത്തിന് ഇവിടെയൊരു അവസാനമുണ്ടാക്കാൻ സഹായിക്കണം...’’ എന്നാണ് സുജാത വിജയകുമാര്‍ ചെന്നൈയില്‍ നടത്തിയ വാര്‍ത്താസ​മ്മേളനത്തില്‍ പറഞ്ഞത്.












ഇതിനിടെ തനിക്ക് പിന്തുണ നല്‍കിയവർക്ക് നന്ദി അറിയിച്ചുകൊണ്ടും സംഘർഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടും ജയം രവി ഇൻസ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘‘എന്റെ പ്രിയപ്പെട്ടവർക്ക് സൗഹൃദദിനാശംസകള്‍... ചില ആളുകള്‍ ഇപ്പോഴും കോടതിയലക്ഷ്യത്തിന് തുല്യമായ രീതിയില്‍ പ്രവർത്തിക്കുന്നത് നിർഭാഗ്യകരമാണ്...’ എന്നാണ് ആരുടെയും പേരെടുത്ത് പറയാതെ താരം കുറിച്ചത്. താനും ആരതിയും രണ്ട് മക്കളും ഇനി ഒരുമുറിയില്‍ ഒരുമിച്ച്‌ ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
2009 ജൂണ്‍ 4നായിരുന്നു ആര്‍തിയും ജയം രവിയും വിവാഹിതരായത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്റെ മകനാണ് രവി. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു രവി ആര്‍തിയെ വിവാഹം ചെയ്തത്. എന്നാല്‍ 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആര്‍തിയും രവിയും വേര്‍പിരിയാൻ തീരുമാനിച്ചു. വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആര്‍തിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നുമാണ് രവി വിവാഹമോചനം ആവശ്യപ്പെട്ട സമയത്ത് പറഞ്ഞത്. ഇതിനിടെ ഗായിക കെനിഷ ഫ്രാൻസിസുമായി രവിക്കുണ്ടായ ബന്ധവും ഉയര്‍ന്നുവന്നിരുന്നു. പിന്നീട് രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് കെനിഷ പറഞ്ഞു. അതിനു ശേഷം മാനസിക ശാരീരിക സമ്മര്‍ദ്ദം കാരണം സ്വന്തം ശരീരത്തെ പോലും വേദനിപ്പിക്കുന്നുവെന്ന് രവി വൈകാരികമായി പറഞ്ഞിരുന്നു. വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.




Tags

  • ravi mohan
  • aarti ravi
  • sujatha vijayakumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal about pranav mohanlal (Image Source: Instagram)

‘അയാള്‍ക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞൂടാ; പിന്നെയെന്ത് ടിപ് പറയാനാണ്...’ പ്രണവിനെ ട്രോളി മോഹന്‍ലാല്‍; ചിരിയോടെ കേട്ടിരുന്ന് സുചിയും വിസ്മയയും

' ലോണ്‍ എടുത്താണ് 'കറുപ്പ്'  റിലീസ് ചെയ്തത്, നന്ദി പറയുന്നത് ജ്യോതികയ്ക്ക്' ; സൂര്യ

' ലോണ്‍ എടുത്താണ് 'കറുപ്പ്' റിലീസ് ചെയ്തത്, നന്ദി പറയുന്നത് ജ്യോതികയ്ക്ക്' ; സൂര്യ

Rakul Preet Singh as Surpanakha in Ramayana (Image Source: Instagram)

‘ശൂര്‍പ്പണഖ’യുടെ സങ്കീർണ്ണതയാണ് എന്നെ ആകര്‍ഷിച്ചത്; ഒരു നിമിഷത്തിലുപരി ​ഈ സിനിമയിലൂടെ പ്രേക്ഷകരും അവളെ കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...’ രാകുല്‍ പ്രീത് സിംഗ്

  ' സമരം ചെയ്യുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാള്‍ ഇവിടെ ഇപ്പോഴും സുഖമായി ജീവിക്കുന്നു' ; പ്രതികരിച്ച് ഭാഗ്യലക്ഷ്മി

' സമരം ചെയ്യുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാള്‍ ഇവിടെ ഇപ്പോഴും സുഖമായി ജീവിക്കുന്നു' ; പ്രതികരിച്ച് ഭാഗ്യലക്ഷ്മി

' സ്റ്റാലിന്റെ പരാമര്‍ശം ക്രൂരം, തൃഷയോട് മാപ്പ് പറയണം' ; ഖുശ്ബു സുന്ദര്‍

' സ്റ്റാലിന്റെ പരാമര്‍ശം ക്രൂരം, തൃഷയോട് മാപ്പ് പറയണം' ; ഖുശ്ബു സുന്ദര്‍

' അയാള്‍ക്ക് തന്നെ ഇതെന്താന്ന് അറിഞ്ഞൂടാ, പിന്നെന്ത് ടിപ് പറയാനാണ്' ; പ്രണവിനെ ട്രോളി മോഹന്‍ലാല്‍

' അയാള്‍ക്ക് തന്നെ ഇതെന്താന്ന് അറിഞ്ഞൂടാ, പിന്നെന്ത് ടിപ് പറയാനാണ്' ; പ്രണവിനെ ട്രോളി മോഹന്‍ലാല്‍

Comments