മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററിലെത്താന്‍ ഇനി മൂന്നു നാള്‍ കൂടിയേ മാത്രമുള്ളൂ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മകളുടെ ആദ്യ സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് വിസ്മയ. മകള്‍ക്കൊപ്പം മോഹന്‍ലാലും ചിലയിടങ്ങളില്‍ സുചിത്ര മോഹന്‍ലാലും അഭിമുഖങ്ങളിലെത്തുന്നുണ്ട്. ഇന്നലെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോഹൻലാല്‍ പ്രണവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആദ്യ ഷോട്ട് എടുക്കും മുമ്പ് മോഹന്‍ലാലുമായി സംസാരിച്ചിരുന്നോ പ്രണവ് എന്ത് ടിപ്പാണ് തന്നതെന്നുമായിരുന്നു അവതാരകന്‍ ചോദിച്ചത്.
‘‘ആദ്യ ഷോട്ട് തുടങ്ങുമ്പോള്‍ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ആക്ഷന്‍ പറയുമ്പോള്‍ ചെയ്തല്ലേ പറ്റൂ. അമ്മയുണ്ടായിരുന്നു കൂടെ. അച്ഛന്‍ ഷൂട്ടിലായിരുന്നു. ഷോട്ട് തുടങ്ങും മുമ്പ് അച്ഛനെ വിളിച്ച് അനുഗ്രഹം വാങ്ങി... അച്ഛനും ചേട്ടനുമല്ല ആരും ടിപ്സ് ഒന്നും തന്നിട്ടില്ല...’ എന്നും വിസ്മയ പറഞ്ഞു. വിസ്മയ ഇത് പറഞ്ഞപ്പോള്‍, മോഹന്‍ലാല്‍ ഇടയ്ക്കു കയറി ‘അയാള്‍ക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞൂടാ, പിന്നെ എന്ത് ടിപ് പറയാനാണ്...’ എന്നായിരുന്നു പ്രണവിനെ ട്രോളികൊണ്ട് മോഹൻലാലിന്റെ കൗണ്ടർ മറുപടി. താരത്തിന്റെ ഈ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്
2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ മോഹൻലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Comments