ഖാന് കുടുംബത്തില്‍ നിന്നെത്തി അഭിനേതാവായും നിര്‍മ്മാതാവായും തിളങ്ങിയ താരമാണ് അര്‍ബാസ് ഖാന്‍. സല്‍മാന്‍ ഖാന്റെ അനിയന്‍ കൂടിയായ അര്‍ബാസ് ഹിന്ദി സിനിമയില്‍ മാത്രമല്ല തെലുങ്ക്, ഉറുദു, മലയാളം സിനിമകളിലും അഭിനയിച്ചു തിളങ്ങിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും അര്‍ബാസിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മോഡലും അഭിനേത്രിയുമായ മലൈക അറോറയെ പ്രണയിച്ച് വിവാഹം ചെയ്ത അര്‍ബാസ് നീണ്ട 19 വർഷത്തെ വിവാഹജീവിതത്തിനൊടുവില്‍ 2017ൽ മലൈകയുമായി വേർപിരിഞ്ഞു. മലൈകയുടെയും അർബാസിന്റെയും മകനാണ് അർഹാൻ ഖാൻ. വേര്‍പിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾക്ക് ഒന്നിച്ചുണ്ടാകുമെന്ന് ഇവര്‍ രണ്ടാളും തീരുമാനിച്ചിരുന്നു.
മലൈകയുമായി പിരിഞ്ഞ ശേഷം 2023 ലാണ് തന്നെക്കാള്‍ 25 വയസ്സിന് ഇളപ്പമുള്ള, മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറയെ വിവാഹം ചെയ്തത്. അര്‍ബാസിന്റേയും ഷൂറയുടേയും വിവാഹത്തിന് മൂത്തമകന്‍ അര്‍ഹാനും സാക്ഷിയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം അര്‍ബാസിനും ഷൂറയ്ക്കും ഒരു മകള്‍ ജനിച്ചു. കുഞ്ഞനുജത്തിയെ കാണാൻ ജ്യേഷ്‌ഠൻ അർഹാൻ ഖാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ ഭർത്താവ് അർബാസ് ഖാന് ജന്മദിനാശംസകൾ നേരുകയാണ് ഭാര്യ ഷൂറ ഖാന്‍. അര്‍ബാസ് ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിട്ടായിരുന്നു ഷൂറ ഖാന്റെ ആശംസ. തനിക്കേറെ പ്രിയപ്പെട്ട മനുഷ്യനും കുടുംബത്തിലെ ഏറ്റവും മികച്ച എന്റർടെയ്‌നറുമാണ് അര്‍ബാസ് എന്ന് വിശേഷിപ്പിച്ചായിരുന്നു താരപത്നിയുടെ ആശംസ.
‘‘എനിക്ക് വേണ്ടി നൃത്തം ചെയ്യുന്നത് മുതല്‍ മകൾക്ക് വേണ്ടി നൃത്തം ചെയ്യുന്നത് വരെ, വിരമിക്കല്‍ ഒരു ഓപ്ഷനല്ല...ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി കിടക്കയിലുള്ള എനിക്കു വേണ്ടി പാടണോ? സുഖം പ്രാപിക്കുന്നതിന് പോലും വിനോദം ആവശ്യമാണ്... താങ്കള്‍ ജീവിതം കൂടുതൽ സന്തോഷകരവും, ഭ്രാന്തും, തീർച്ചയായും ഒരിക്കലും വിരസവുമാക്കിയിട്ടില്ല...
ജന്മദിനാശംസകൾ അർബാസ്.. എന്റെ പ്രിയപ്പെട്ട മനുഷ്യനും ഞങ്ങളുടെ പ്രിയപ്പെട്ട എന്റർടെയ്‌നറും...പ്രകടനങ്ങൾ തുടരുക... ഞങ്ങൾ നിങ്ങളുടെ ഏറ്റവും വലിയ ആരാധകരാണ്...ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു...’’ എന്ന് കുറിച്ചാണ് ഷുറ ഖാന്‍ അര്‍ബാസിന് ജന്മദിനാശംസകള്‍ പങ്കിട്ടിരിക്കുന്നത്. അതിനു മറുപടിയായി അര്‍ബാസ് കുറിച്ചത്, ‘നിങ്ങളാണ് എന്റെ ഏറ്റവും മികച്ച പ്രേക്ഷകര്‍... സന്തോഷമുള്ള ഭാര്യ സന്തോഷകരമായ ജീവിതം...’ എന്നാണ്. പോസ്റ്റിനു താഴെ നിരവധി പേര്‍ ആശംസകള്‍ കുറിച്ച് കമന്റ് ബോക്സില്‍ എത്തുന്നുണ്ട്.

Comments