
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ വന്‍ കുറവുണ്ടായതായി ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി. സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നെല്ല് സംരഭണത്തിന് 700 കോടി രൂപ ബജറ്റില്‍ വകയിരുത്തുമെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു. സിവില്‍ സപ്ളൈസിന് 200 കോടിരൂപ വകയിരുത്തും. റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും. ഇതിനായി 100 കോടി വകയിരുത്തും.
റേഷന്‍ സബ്സിഡിയായി 900 കോടി രൂപ വകയിരുത്തി. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി രൂപ വകയിരുത്തും. ഹോര്‍ട്ടികോര്‍പ്പിന് 30 കോടി, വിഎഫ്പിസികെയ്ക്ക് 40 കോടി.






