
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ തകര്‍പ്പന്‍ ബാറ്റിങുമായി പാകിസ്‌താന്‍. മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 309 റണ്ണെന്ന നിലയിലാണ് അവര്‍.
37 റണ്‍ കൂടിയെടുത്താല്‍ അവര്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സിനൊപ്പമെത്തും. 252 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം 126 റണ്ണെടുത്ത അബ്‌ദുള്ള ഷഫീഖും 16 റണ്ണെടുത്ത മുഹമ്മദ് റിസ്‌വാനുമാണു ക്രീസില്‍. നായകന്‍ ബാബര്‍ അസം 147 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 88 റണ്ണുമായി തിളങ്ങി. ഓപ്പണര്‍ അസാന്‍ അവൈസും അര്‍ധ സെഞ്ചുറിയടിച്ചു. അവൈസ് 71 പന്തില്‍ 55 റണ്ണെടുത്താണു മടങ്ങിയത്.
ഇമാം ഉള്‍ ഹഖ് (14), അവൈസ് സഫര്‍ (ഒന്ന്), സല്‍മാന്‍ ആഗ (0) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. വിന്‍ഡീസിനായി ജോമല്‍ വാറികാനും ഷാമാര്‍ ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 344 റണ്ണിന് അവസാനിച്ചു. പ്രതികൂല കാലാവസ്‌ഥ മൂലം ഒന്നാം ദിവസം മത്സരം ഏറെ നേരം തടസപ്പെട്ടിരുന്നു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോസ്‌റ്റണ്‍ ചാസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ജസ്‌റ്റിന്‍ ഗ്രീവ്‌സ് (150 പന്തില്‍ 73), ചാസ് (126 പന്തില്‍ 70) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു മികച്ച നിലയിലെത്തിച്ചത്‌്. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് 50 പന്തില്‍ 46 റണ്ണുമായി തിളങ്ങി. സാജിദ് ഖാന്‍ നാല് വിക്കറ്റും മുഹമ്മദ് അലി, ഉബൈദ് ഷാ, അലി ഉസ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.





Comments