റിയാദ് : രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ അറബ് നാഷണല്‍ ബാങ്കിലെ റിവാര്‍ഡ്സ് പ്രോഗ്രാം ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ ഇനി ലുലു ഉപഭോക്താക്കള്‍ക്കും നേടാം. എഎന്‍ബി റിവാര്‍ഡ്സ് പ്രോഗ്രാമിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചതോടെയാണിത്. ഇതുവഴി എഎന്‍ബി കാർഡ് ഉടമകൾക്ക് റിവാര്‍ഡ് പോയിന്റുകൾ ഷോപ്പിംങ് സമയത്ത് ഉപയോഗപ്പെടുത്താനും, ലാഭകരമായ ഷോപ്പിംങ് ആസ്വദിക്കാനും അവസരമൊരുങ്ങി.
ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും, അറബ് നാഷണൽ ബാങ്ക് ഡെപ്യൂട്ടി ചീഫ് റീട്ടെയിൽ ബാങ്ക് ഓഫീസർ ഒത്മാൻ കെ. ബാദർ എന്നിവര്‍ ചേര്‍ന്നാണ് ധാരണപത്രം ഒപ്പുവെച്ചത്. എഎന്‍ബി ലോയൽറ്റി ആൻഡ് പാർട്ട്ണർഷിപ്പ് ഹെഡ് അബ്ദുൾവഹാബ് എ. അൽതുവൈജിരി, ലോയൽറ്റി ആൻഡ് പാർട്ട്ണർഷിപ്പ് സീനിയർ ഓഫീസർ സാറ എ. അൽബേഷർ എന്നിവരും സന്നിഹിതിരായിരുന്നു.
ഈ സഹകരണത്തിലൂടെ, എഎന്‍ബി റിവാർഡ്സ് പ്രോഗ്രാം അംഗങ്ങൾക്ക് അവരുടെ റിവാര്‍ഡ്സ് പോയിന്റുകൾ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലെ ഷോപ്പിംങില്‍ ഉപയോഗിക്കാനാകും. ഇതിലൂടെ ഉപഭോക്താക്കളുടെ ദൈനംദിന ഷോപ്പിംഗ് കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം. അറബ് നാഷണൽ ബാങ്കുമായി കൈകോർക്കുന്നതിൽ സന്തോഷമെന്ന് വ്യക്തമാക്കിയ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, തങ്ങളുടെ ഉപഭോക്താക്കൾക്ക് ഷോപ്പിംങില്‍ കൂടുതൽ മൂല്യം ഉറപ്പാക്കുന്നതിനുള്ള ലുലുവിന്‍റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയുമായി സഹകരിക്കുന്നതിലൂടെ ലോയല്‍റ്റി പ്രോഗ്രാമുകള്‍ കൂടുതല്‍ ശക്തപ്പെടുത്താനാണ് അറബ് നാഷണല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.

Comments