ദോഹ: ഖത്തർ വിപണിയിൽ വിജയകരമായി 500 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ തിളക്കത്തിൽ ഉപഭോക്താക്കൾക്കായിവിലയേറിയ വമ്പൻസമ്മാനങ്ങളുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ 'മാർക്ക് & സേവ്'. ആറു മാസം നീണ്ടുനിൽക്കുന്ന 'ഷോപ്പ് & വിൻ' (Shop & Win) മെഗാ പ്രൊമോഷന്റെ ഔദ്യോഗിക പ്രഖ്യാപനം മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ നിർവ്വഹിച്ചു. ഓഗസ്റ്റ് 1 മുതൽ 2027 ജനുവരി 26 വരെ ഖത്തറിലെ മുഴുവൻ മാർക്ക് & സേവ് ഔട്ട്‌ലെറ്റുകളിലും പ്രമോഷൻ ലഭ്യമാകും.
മാർക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിൽ നിന്നായി ഓരോ 50 ഖത്തറി റിയാലിന് പർച്ചേസ് ചെയ്യുമ്പോഴും ഓരോ റാഫിൾ കൂപ്പൺ സ്വന്തമാക്കാം. കൂടുതൽ തുകയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ കൂടുതൽ കൂപ്പണുകൾ ലഭിക്കുകയും, സമ്മാനം നേടാനുള്ള അവസരം വർദ്ധിക്കുകയും ചെയ്യും.5 ലക്ഷ്വറി ജെറ്റൂർ X70FL കാറുകൾ, 6 ഐഫോൺ 17 പ്രോ മാക്സ്,180 സ്വർണ്ണ നാണയങ്ങൾ, 90 ഇംപെക്സ് 55-ഇഞ്ച് സ്മാർട്ട് ടിവികൾ, 450 ക്ലിക്കോൺ 2-ഇൻ-1 ബ്ലെൻഡറുകൾ, 200 റിയാൽ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ.കൂടുതൽ ഉപഭോക്താക്കളിലേക്ക് സമ്മാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഔട്ട്‌ലെറ്റുകളിലും പ്രതിമാസം പ്രത്യേക നറുക്കെടുപ്പുകൾ ഉണ്ടായിരിക്കും. കൂടാതെ വരാനിരിക്കുന്ന ഓണാഘോഷങ്ങൾ കണക്കിലെടുത്ത് നാടൻ വിഭവങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും പ്രത്യേക ഓണം ഓഫറുകളും നൽകും.
"മാർക്ക് & സേവിനെ നെഞ്ചിലേറ്റിയ പ്രിയ ഉപഭോക്താക്കൾക്കുള്ള ഞങ്ങളുടെ സമ്മാനമാണ് ഈ പദ്ധതി. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്നതിനൊപ്പം, നിങ്ങളുടെ ഓരോ പർച്ചേസിനും കൂടുതൽ മൂല്യം നൽകാൻ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബന്ധരാണെന്ന്
മാർക്ക് & സേവ് ഖത്തർ മാനേജ്‌മെന്റ്പറഞ്ഞു.
മെഗാ പ്രമോഷന്റെ ഫ്ലാഗ് ഓഫ് മാർക് ആൻഡ് സേവ് മാനേജ്മെന്റ് പ്രതിനിധികൾചേർന്ന് നിർവ്വഹിച്ചു. സൽവ സൈത്തൂൺ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാർക് ആൻഡ് സേവ് ജി.സി.സി ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഫൈസൽ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ശിഹാബ് തങ്ങൾ, റീജിയണൽ ബയിംഗ് മാനേജർ മൊഹ്‌സിൻ സി.എച്ച്, റീജിയണൽ ജനറൽ മാനേജർ അർഷിദ് എ.പി എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറയ്ക്കൽ

Comments