ദോഹ: നോർക്ക സേവനങ്ങളുടെയും പ്രവാസി ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ പൂർണ്ണമായും പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി വെൽഫെയർ വിപുലമായ നോർക്ക കാമ്പയിന് തുടക്കം കുറിച്ചു. നാട്ടിലും വിദേശത്തുമുള്ള പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും കാമ്പയിനിലൂടെ അവസരമൊരുങ്ങും.
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമിലേക്കുള്ള അംഗത്വക്യാമ്പയിനും അനുബന്ധമായി നടക്കും.
ആഗസ്റ്റ് 20 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ കാമ്പയിന്റെയും നോര്‍ക്ക ഹെല്പ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കണ്‍വീനര്‍ ഷംസു വായേരി കാമ്പയിന്‍ പ്രവർത്തനതലം വിശദീകരിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, പ്രവാസി വെല്‍ഫെയർ
കൊല്ലം ജില്ലാ പ്രസിഡണ്ട് എച്ച് മന്‍സൂര്‍, തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിഷാദ് ഗുരുവായൂര്‍, വൈസ് പ്രസിഡണ്ട് ജ്യോതിവാസ്, നാജിയ സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഷഫീക്ക് അറയ്ക്കൽ

Comments