തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുന്‍ സര്‍ക്കാര്‍ തനിക്കെതിരേ അന്വേഷണം നടത്തിയപ്പോള്‍ രാഷ്ട്രീയ വേട്ടയാടലാണെന്ന് താന്‍ പറഞ്ഞില്ലെന്നും നടക്കട്ടെ എന്ന നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. നേരത്തെ അന്വേഷിച്ച കേസില്‍ 2023 ല്‍ വീണ്ടും പരാതി വാങ്ങി വീണ്ടും അന്വേഷണം നടത്തിയെന്നും എന്നിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും പറഞ്ഞു.
അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്ലെന്ന് 2024 ല്‍ ഒരു വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. അപ്പോള്‍ എഫ്‌സിആര്‍എ ലംഘനം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു. രണ്ടാമത്തെ ഡയറക്ടര്‍ അക്കാര്യം അന്വേഷിച്ച് എഫ്‌സിആര്‍എ ലംഘനം ഇല്ലന്നും റിപ്പോര്‍ട്ട് നല്‍കി. ഏതെങ്കിലം തരത്തിലുള്ള പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കേസുകളില്‍നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് തീരുമാനിച്ചു.
2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാന്‍ വേണ്ടിയുള്ള ധനസമാഹരണം നടത്താന്‍ വിദേശയാത്ര നടത്തിയെന്നും ധനസമാഹരണം നടത്തിയെന്നതിലുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തിയത്.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ എംപവേഡ് റിപ്പോര്‍ട്ട് തന്നിട്ടില്ലെന്നും ധൃതി പിടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ബലി കഴിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments