തിരുവനന്തപുരം: യുഡിഎഫ് സംഘപരിവാറിന്റെ ബി ടീമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് വന്നപ്പോൾ കാവിവത്കരണത്തിന് എതിരായ ചെറുത്തു നിൽപ്പ് അവസാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനമുയർത്തിയത്. യു ഡി എഫ് വന്നപ്പോൾ സർവ്വകലാശാലകളിൽ
സർവകലശാലകളുടെ മതേതര മൂല്യങ്ങൾ യു ഡി എഫ് സർക്കാർ സംഘപരിവാറിന് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ ഒരു തലമുറയെ വാർത്തെടുക്കാനായി ബിജെപി സർക്കാർ സർവകലാശാലകളെ ലക്ഷ്യമിട്ടു. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ കേരളത്തിലും ശ്രമം നടക്കുന്നുണ്ട്. അതിനായി അവർ ഗർവർണർമാരെ ഉപയോഗിക്കുന്നു.
സെനറ്റ് ഹാളിൽ കാവി കൊടിയേന്തിയ ദേവിയുടെ ഫോട്ടോ വച്ചു. ആർഎസ്എസിന്റെ ഭാരതാംബയെ അംഗീകരിക്കില്ലെന്ന് ഒറ്റ സ്വരത്തിൽ നമ്മൾ പ്രഖ്യാപിച്ചുവെന്നും ഇപ്പോത്തെ സർക്കാരിന് വിഷയത്തിൽ അഴകൊഴമ്പൻ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടല്ല കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. നേർക്കുനേർ യുദ്ധമാണ് അന്ന് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രിയെ വിമർശിച്ച് പിണറായി പറഞ്ഞു.
ഗവർണർക്ക് അനുകൂലമായ നിലപാടാണ് ഓരോ ഘട്ടത്തിലും യു ഡി എഫ് സ്വീകരിച്ചത്. യു ഡി എഫ് വന്നപ്പോൾ സർവ്വകലാശാലകളിൽ കാവിവത്കരണത്തിന് എതിരായ ചെറുത്തു നിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി എം ശ്രീയിലും ഇതേ വിധേയപ്പെടൽ ഉണ്ടാകുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഭരണത്തിൽ വന്നപ്പോൾ ആർഎസ്എസിന് പണയപ്പെടുത്തുന്നു. പി എം ശ്രീ നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്. സിജെപി പ്രതിഷേധത്തിൽ നിന്ന് മാറിനിന്ന കോൺഗ്രസ് സമരത്തിന് രാജ്യവ്യാപക പിൻതുണ ലഭിച്ചപ്പോൾ പ്രതിഷേധവുമായി ഇറങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments