
തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷികഭക്ഷ്യ സംസ്‌കരണ മേഖലയെ കൂടുതല്‍ മത്സരക്ഷമവുമാക്കാനുള്ള സുപ്രധാന ചുവടുവയ്‌പ്പായി ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര (കേരള ക്‌ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പ്ര?ജക്‌ടിന്റെ ഭാഗമായി 'സ്‌മാര്‍ട്ട്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കേര സ്‌മാര്‍ട്ട് പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകാശനം ചെയ്‌തു. സംസ്‌ഥാനത്തെ അഗ്രിഫുഡ് രംഗത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, മൂല്യവര്‍ധിത ഉല്‍പ്പാദനം എന്നിവയിലൂടെ പുതിയ വളര്‍ച്ചയിലേക്ക് നയിക്കുന്ന പദ്ധതിയായിരിക്കും 'കേര സ്‌മാര്‍ട്ട്' എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്രിഫുഡ് എം.എസ്.എം.ഇകളെ സാമ്പത്തികമായും സാങ്കേതികമായും ശാക്‌തീകരിക്കാന്‍ ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും. കുറഞ്ഞത് മൂന്ന് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച വികസന സാധ്യതയുള്ളതുമായ എം.എസ്.എം.ഇ. യൂണിറ്റുകള്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഉത്‌പാദന, സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട ഇടത്തരം യൂണിറ്റുകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യന്ത്രസാമഗ്രികളില്‍ 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പരിഗണിക്കും.
സംരംഭങ്ങളുടെ വികസന ആവശ്യങ്ങള്‍ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ധനസഹായം അനുവദിക്കുന്നത്.
സംഭരണശാലകള്‍, പ്രാഥമിക സംസ്‌കരണ യൂണിറ്റുകള്‍, സോളാര്‍ പാനലുകള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഊര്‍ജക്ഷമ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഹരിത നിക്ഷേപങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 80 ശതമാനം വരെ ഗ്രാന്റ് ലഭിക്കും. ദേശീയഅന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷനുകള്‍, ബ്രാന്‍ഡിംഗ്, വിപണി വികസനം, ട്രേഡ് ഫെയറുകള്‍, എക്‌സ്‌പോകള്‍ എന്നിവയ്‌ക്കും 80 ശതമാനം വരെ ധനസഹായം അനുവദിക്കും.
പുതിയ സാങ്കേതികവിദ്യകള്‍, ഗുണനിലവാര നിയന്ത്രണം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനങ്ങള്‍ക്ക് 60 ശതമാനവും അടിസ്‌ഥാന സൗകര്യ വികസനത്തിന് 40 ശതമാനവും ഗ്രാന്റ് ലഭിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി അവസരങ്ങളും മികച്ച വിലയും ഉറപ്പാക്കുന്നതിനൊപ്പം സംസ്‌ഥാനത്തെ അഗ്രിഫുഡ് വ്യവസായ മേഖലയെ കൂടുതല്‍ സുസ്‌ഥിരവും ആധുനികവുമാക്കാനുള്ള നിര്‍ണായക ഇടപെടലായിരിക്കും സ്‌മാര്‍ട്ട് പദ്ധതി. പദ്ധതിയുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും ന്ഥണ്ഡന്റത്സന്ധനുത്സന്റ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിനായി സജ്‌ജമാക്കിയിട്ടുള്ള ഔദ്യോഗിക അഗ്രിഎം.എസ്.എം.ഇ. പോര്‍ട്ടലായ ന്ഥണ്ഡന്റത്സന്ധനുത്സന്റ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ/ണ്ഡന്ഥണ്ഡനു വഴി സംരംഭകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള കേരയുടെ സംസ്‌ഥാന പ്ര?ജക്‌ട് മാനേജ്‌മെന്റ് യൂണിറ്റുമായോ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ റീജണല്‍ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 9037824033.







Comments