
കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞു യുവാവിനെ കാണാതായ സംഭവത്തില്‍ കോസ്‌റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി മാതാവ്.
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്‌ണനെ ഒരാഴ്‌ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തനിക്കു നീതി ലഭിക്കണമെന്നും മകനെ കണ്ടെത്തും വരെ വെള്ളം പോലും കുടിക്കില്ലെന്നും പറഞ്ഞാണ് ഗൗതമിന്റെ മാതാവ് രേഷ്‌മ പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധത്തില്‍നിന്നു പിന്മാറില്ലെന്നും അവര്‍ വ്യക്‌തമാക്കി. രേഷ്‌മയുമായി കൊല്ലം എ.സി.പി. ചര്‍ച്ച നടത്തി. നീണ്ടകരയിലുണ്ടായ അപകടത്തില്‍ 14 പേരുള്ള ബോട്ടില്‍നിന്ന് 11 പേര്‍ രക്ഷപ്പെട്ടിരുന്നു. നീണ്ടകര സ്വദേശി രാജീവന്‍, അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് രാധാകൃഷ്‌ണന്‍ എന്നിവരുടെ മൃതദേഹം കണ്ടെടുത്തു.
ചെറുമകന്‍ ഗൗതം കൃഷ്‌ണയ്‌ക്കു വേണ്ടിയുള്ള തെരച്ചില്‍ ഫലപ്രദമായി നടക്കുന്നില്ലെന്നാണ് ആരോപണം.







Comments