
തിരുവനന്തപുരം: സംസ്‌ഥാനത്തു പെയ്യുന്ന അതിതീവ്ര മഴയ്‌ക്കു പിന്നില്‍ ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ്. നാളെയോടെ ചൈനീസ് തീരത്ത് ഇതു കരതൊടുമെന്നാണു പ്രതീക്ഷ. ചൈനയില്‍ കരതൊട്ട് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതോടെ കേരളത്തില്‍ മഴയുടെ ശക്‌തി കുറയുമെന്നും കാറ്റിന്റെ വിദൂര സ്വാധീമാണ് മഴ അതിതീവ്രമാക്കുന്നതെന്നും കാലാവസ്‌ഥാ വിദഗ്‌ധര്‍ പറഞ്ഞു. 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റിനു പുറമേ ഫിലിപ്പീന്‍സിനു സമീപത്തായി 'കുജിര' എന്ന ചുഴലിക്കാറ്റും സജീവമാണ്. ഈ പ്രതിഭാസങ്ങളും അറബിക്കടലില്‍നിന്നുള്ള ഈര്‍പ്പമുള്ള കാറ്റിന്റെ സാന്നിധ്യവുമാണു സംസ്‌ഥാനത്തു മഴ ശക്‌തമായി നിലനിര്‍ത്തുന്നത്. അതേസമയം, മഴ വീണ്ടും കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ്. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പെട്ടെന്നുണ്ടാകുന്ന പ്രളയ സാഹചര്യങ്ങള്‍ നേരിടുന്നതിനു സജ്‌ജരായിരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലൂടെ ഒഴുകുന്ന പുഴകളിലും അരുവികളിലും ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുണ്ട്.
അതിനാല്‍ പുഴകളില്‍ ഇറങ്ങുന്നതിനും മീന്‍പിടിക്കുന്നതിനും വിലക്കുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാകണമെന്നു ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്‍േ്രടാള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്‌ജമാണെന്നും അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ താലൂക്ക് കണ്‍േ്രടാള്‍ റൂമുകളിലോ പോലീസിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.







Comments