നാഗ്പൂർ: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 20 കാരനായ ബിബിഎ വിദ്യാർത്ഥി, ലോക്കപ്പിലെ ചുവരുകളെക്കുറിച്ചും വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ചും പരാതിപ്പെടുന്നു. പ്രഭാതഭക്ഷണത്തിന് പിസ്സയും അത്താഴത്തിന് ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണവുമാണ് ഇയാൾ ആവശ്യപ്പെടുന്നത്. ലൈംഗികാതിക്രമങ്ങൾക്ക് കാരണം പെൺകുട്ടിയാണ് എന്ന് ആരോപിച്ചുകൊണ്ട് പ്രതി ഉദ്യോഗസ്ഥരുമായി രാപ്പകലില്ലാതെ തർക്കിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വൈദ്യപരിശോധനയും ചികിത്സയും നിരസിച്ച പ്രതി, പെൺകുട്ടിയെ 24 മണിക്കൂർ തടവിലാക്കിയ സമയത്ത് താൻ കൈവശപ്പെടുത്തിയ സ്വന്തം മൊബൈൽ ഫോണിന്റെയും അതിജീവിതയുടെ ഫോണിന്റെയും പാസ്‌വേഡ് നൽകാനും തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് പാടുപെടുന്നതിനിടയിലും, യുവാവ് സമർത്ഥമായി ചോദ്യങ്ങളെ പ്രതിരോധിക്കുകയാണെന്ന് ഹുദ്കേശ്വർ പോലീസ് സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച ഇയാളെ ബലമായി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. വിഐപി പരിഗണനയ്ക്കുള്ള നിരന്തരമായ ആവശ്യങ്ങളുമായി പ്രതി ലോക്കപ്പ് ജീവനക്കാരെ വട്ടംകറക്കുകയാണ്. ഉറക്കമില്ലായ്മയെക്കുറിച്ചും കൊതുകുകടികളെക്കുറിച്ചും പരാതിപ്പെടുന്ന ഇയാൾ, ലോക്കപ്പിൽ കട്ടിയുള്ള കുഷ്യനോ മെത്തയോ ഉടൻ നൽകണമെന്നും കൊതുകുനാശിനി സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു.
തന്റെ വാടക ഫ്ലാറ്റിൽ നിന്ന് പോലീസ് 70,000 രൂപ മോഷ്ടിച്ചെന്നും തന്നെ മർദ്ദിച്ചെന്നും കണ്ണടയും ബൂട്ടും തിരികെ നൽകാൻ തയ്യാറായില്ലെന്നും ആരോപിച്ച് പ്രതി പ്രത്യേക കോടതി മുമ്പാകെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇയാൾ സ്വയം പരിക്കേല്പിക്കാൻ ശ്രമിക്കുകയാണെന്നും പൊലീസിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

Comments