
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാന്‍ ഉടതുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ 4500 സ്കൂളുകള്‍ ഹൈടെക് ആക്കുമെന്ന് ബജറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളെ നവീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ആവിഷ്കരിച്ച് നടപ്പാക്കും.
സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടുത്ത സാമ്പത്തിക വര്‍ഷം 500 കോടി രൂപ നീക്കിവെക്കും. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ നവീകരിക്കാന്‍ 500 കോടി. ഒരു സ്കൂളിന് പരമാവധി മൂന്ന് കോടി.
സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനായി ഒരു സ്കൂളിന് പരമാവധി മൂന്നുകോടി രൂപയായിരിക്കും അനുവദിക്കുക.
ഹയര്‍ സെക്കന്ററിയില്‍ 2500 അധ്യാപക തസ്തികകള്‍. നിയമനം രണ്ട് വര്‍ഷം കൊണ്ട് നടത്തും. പൊതു വിദ്യാലയങ്ങളുടെ എണ്ണം 10 ശതമാനം വര്‍ധിപ്പിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ അംഗനവാടിക്ക് 248 കോടി. അംഗനവാടി ജീവനക്കാരുടെ ഓണറ്റേറിയത്തിനായി 359 കോടി.






