
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടു പിടിച്ചത് എം.ടി വാസുദേവന്‍ നായരെ. എംടി ജനിച്ച 1933 ലാണ് മലബാറില്‍ 'മരുക്കത്തായ സമ്പ്രദായം' അവസാനിക്കുന്നത്. അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോഴാണ് ഇന്ത്യ സ്വതന്ത്രമാകുന്നത്. കേരളപ്പിറവി അദ്ദേഹത്തിന്റെ 23-ാമത്തെ വയസ്സിലും. ഭൂപരിഷ്കരണ കാലത്താണ് അദ്ദേഹത്തിന്റെ ബാലകൗമാരം സാക്ഷ്യം വഹിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആദ്യകാല കഥകളിലും നോവലുകളിലും പഴയ കേരളം വിശേഷിച്ച് മലബാര്‍ നിറഞ്ഞുനില്ക്കുന്നു.
ചരിത്രഗ്രന്ഥത്തേക്കാള്‍ സൂക്ഷ്മതയുള്ളതാണ് അത്. എംടിയുടെ പഴയകാല കഥകളില്‍ അന്നത്തെ കേരളത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്നു. പ്രത്യേകിച്ച് മലബാറിലെ ജീവിതം. എംടിയുടെ നാലുകെട്ടിലെ അപ്പുണ്ണിയുടെ പ്രഖ്യാപനവും ഐസക് ഉദ്ധരിച്ചു.
'വളരും വളര്‍ന്നുവലുതായി ആരെയും ഭയപ്പെടാതെ ഞാന്‍ ജീവിക്കും'. കോന്തുണ്ണി നായരുടെ മകന് അപ്പുണ്ണിയാണിത്. ഫ്യൂഡല്‍ പാരമ്പര്യം പൊളിക്കുന്നതിലെത്തി ആ വെല്ലുവിളി. ഇങ്ങനെയുള്ള അസംഖ്യം വെല്ലുവിളികള്‍ കേരളത്തെ മാറ്റിയെന്നും ഐസക് ബജറ്റ് അവതരണത്തിനിടെ പരാമര്‍ശിച്ചു. ഇന്നത്തെ ജീവിത സാഹചര്യത്തിലെ വിദ്യാസമ്പരായആളുകളുടെ വെല്ലുവിളികള്‍ അന്നത്തെ അപ്പുണിയുടേതിനേക്കാള് വലുതാണെന്നും ഐസക് പറഞ്ഞു.
തുക്ക് പരാമര്ശത്തിലൂടെയായിരുന്നു ബജറ്റിന്റെ തുടക്കം. പിന്നീട് ഓരോ ഘട്ടത്തിലും എംടിയുടെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മിന്നിമറഞ്ഞു.






