മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞദിവസം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത ‘ബയ് മീ എ കോഫി’ എന്ന സ്ഥാപനത്തെ വെറുമൊരു ‘കാപ്പിക്കട’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ പരിഹാസമുയർന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു കാപ്പിക്കടയല്ല, മറിച്ച് കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോയും ജോസഫും ചേർന്ന് തുടക്കമിട്ട ഒരു ക്രൗഡ് ഫണ്ടിങ് സ്റ്റാർട്ടപ്പാണ്. യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു ആഗോള പ്ലാറ്റ്‌ഫോമാണിത്.
എഴുത്തുകാർ, കലാകാരന്മാർ, ഡെവലപ്പർമാർ, പോഡ്കാസ്റ്റർമാർ, വ്ലോഗർമാർ തുടങ്ങിയ ക്രിയേറ്റർമാർക്ക് തങ്ങളുടെ ആരാധകരുമായി സമ്പർക്കം പുലർത്താനും അവർ വഴി വരുമാനം കണ്ടെത്താനും അവസരമൊരുക്കുകയാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. ‘എനിക്കായി ഒരു കോഫി വാങ്ങാമോ’ എന്ന് ആലങ്കാരികമായി ചോദിക്കുന്നുവെങ്കിലും, വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും സാമ്പത്തികമായി പിന്തുണയ്ക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്ട്രൈപ്പ് അടക്കമുള്ള ആഗോള ഫിൻടെക് വമ്പന്മാരിൽ നിന്ന് ഫണ്ടിങ് നേടിയ ഈ പ്ലാറ്റ്‌ഫോമിലൂടെ നിലവിൽ ആഗോളതലത്തിൽ ഏതാണ്ട് 400 കോടി രൂപയുടെ ബിസിനസ് നടക്കുന്നുണ്ട്.
സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്ത ടെക് ആക്സിലറേറ്ററായ 'വൈ കോംബിനേറ്ററിലേക്ക്' പതിനായിരക്കണക്കിന് അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം മലയാളി സംരംഭങ്ങളിലൊന്നാണിത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇത്തരം ഒരു ടെക് പ്ലാറ്റ്‌ഫോമിനെ വെറുമൊരു ‘കാപ്പിക്കട’ എന്ന് വിളിച്ച് മുഖ്യമന്ത്രിയെയും മലയാളി സംരംഭത്തെയും അപമാനിച്ചതിനെതിരെ ഇപ്പോൾ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
നമ്മുടെ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് 'Buy Me a Coffee' എന്ന സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് വലിയ വിവാദമായിരിക്കുകയാണല്ലോ. പ്രളയത്തിനിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു 'കാപ്പിക്കട' ഉദ്ഘാടനം ചെയ്യാന്‍ പോയി എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും പരിഹാസങ്ങളും കണ്ടപ്പോള്‍ എനിക്ക് ശരിക്കും അത്ഭുതം തോന്നി. പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് 'ഗൂഗിള്‍' ചെയ്തു നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരെയാകെ അപമാനിക്കുന്ന രീതിയിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്.

യഥാര്‍ത്ഥത്തില്‍ എന്താണ് 'Buy Me a Coffee'?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ആരാധകരുമായി കണക്ട് ചെയ്യാനും വരുമാനം കണ്ടെത്താനും സാധിക്കുന്ന യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ആഗോള ഗ്ലോബല്‍ പ്ലാറ്റ്ഫോമാണിത്.
കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ രണ്ട് മലയാളി ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ലോകപ്രശസ്ത ടെക് ആക്സിലറേറ്ററായ 'Y Combinator'-ലേക്ക് പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. കേരളത്തില്‍ നിന്ന് ആദ്യമായി Y Combinator-ല്‍ ഇടംപിടിച്ച സ്റ്റാര്‍ട്ടപ്പ് എന്ന ചരിത്ര നേട്ടവും ഇവര്‍ക്കുണ്ട്.
ആഗോളതലത്തില്‍ ഏകദേശം 400 കോടിയിലധികം രൂപയുടെ ബിസിനസ്സ് നടക്കുന്ന പ്ലാറ്റ്ഫോം. ആഗോള ഫിന്‍ടെക് ഭീമന്മാരായ Stripe ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍ സംരംഭം.
ഈ വര്‍ഷം ആദ്യം ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച 'Summit of the Future' ല്‍ വെച്ച് ഈ മിടുക്കരായ ചെറുപ്പക്കാരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇത്രയും വലിയൊരു ഗ്ലോബല്‍ പ്ലാറ്റ്ഫോമിന്റെ ബാക്ക്-എന്‍ഡ് ഓഫീസ് രാജ്യത്ത് എവിടെ വേണമെങ്കിലും അവര്‍ക്ക് തുടങ്ങാമായിരുന്നു. എന്നാല്‍, സ്വന്തം നാടായ കോഴിക്കോട് തന്നെ അത് സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചുവെന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന കാര്യമാണ്. ഇതിനെയാണ് ഒരു കാപ്പിക്കടയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് (കാപ്പിക്കട ഒരു മോശം കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല).
ഈ മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങിലേക്കാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എത്തിയത്. പ്രകൃതിദുരന്തങ്ങളോ പ്രളയമോ ഉണ്ടാകും എന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടല്ല ഇത്തരം ചടങ്ങുകള്‍ നിശ്ചയിക്കുന്നത്. ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ അവിടങ്ങളില്‍ മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയില്‍ ഇത്തരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു ടെക് സംരംഭത്തിന് പിന്തുണ നല്‍കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്.
എന്നാല്‍, ആഗോളതലത്തില്‍ കേരളത്തിന്റെ പേര് ഉയര്‍ത്തിയ ഒരു പ്ലാറ്റ്ഫോമിനെ കേവലം ഒരു 'കാപ്പിക്കട' എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നത് നമ്മുടെ നാടിന്റെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെയും അതിനായി പ്രയത്‌നിക്കുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസത്തെയുമാണ് തകര്‍ക്കുന്നത്.
ഇനി കാപ്പിയുടെ പേരുപറഞ്ഞ് വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുക: 'Buy Me a Coffee' ഒരു കാപ്പിക്കടയല്ല, മലയാളി ചെറുപ്പക്കാര്‍ ലോകത്തിന് മുന്നില്‍ തീര്‍ത്ത വന്‍ സാങ്കേതിക വിപ്ലവമാണ്. സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ ഇത്തരം സംരംഭങ്ങളെ കേരളത്തിന്റെ മുഖ്യമന്ത്രി അല്ലാതെ പിന്നെയാരാണ് പ്രോത്സാഹിപ്പിക്കേണ്ടത്?

Comments