സാധാരണ വെള്ളത്തിന് പകരം കരിക്കിൻ വെള്ളം ഉപയോഗിച്ച് ഐസ് ക്യൂബുകൾ ഉണ്ടാക്കുന്ന പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാകുന്നുണ്ട്. ഐസ് ക്യൂബ് ട്രേയിൽ കരിക്കിൻ വെള്ളം ഒഴിച്ച് ഫ്രീസ് ചെയ്ത് പാനീയങ്ങളിൽ ചേർക്കുമ്പോൾ, ഐസ് ഉരുകുന്നതിനനുസരിച്ച് പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ സ്വാഭാവിക ഇലക്ട്രോലൈറ്റുകൾ ഡ്രിങ്കിലേക്ക് ലയിച്ചുചേരുമെന്നും പാനീയത്തിന്റെ സ്വാദ് കുറയില്ലെന്നുമാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വാദം.
എന്നാൽ ഈ അവകാശവാദത്തിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ. അരുണ മല്യ. കരിക്കിൻ വെള്ളം ഫ്രീസ് ചെയ്യുന്നത് അതിലെ പോഷകമൂല്യങ്ങളെ സാരമായി ബാധിക്കില്ലെന്ന് ഡോ. അരുണ മല്യ വ്യക്തമാക്കുന്നു.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ തണുത്ത താപനില ഏറെ സഹായകരമാണ്. കരിക്കിൻ വെള്ളം തണുപ്പിച്ച് ഐസ് ആക്കുന്നത് അതിലെ പ്രധാന പോഷകങ്ങളിൽ മാറ്റമൊന്നും വരുത്തുന്നില്ല. ഐസ് ക്യൂബുകൾ ദീർഘകാലം സൂക്ഷിച്ചാൽ വിറ്റാമിൻ സി കുറയാൻ സാധ്യതയുണ്ട്. കൂടാതെ, ഐസ് ഉരുകി വരുമ്പോൾ കരിക്കിൻ വെള്ളത്തിന്റെ യഥാർത്ഥ രുചിയിലും ഫ്രഷ്‌നെസിലും ചെറിയ വ്യത്യാസം വന്നേക്കാം.
സൂക്ഷ്മാണുക്കളുടെ (Micro-organisms) വളർച്ച തടയാനും എൻസൈമുകളുടെ പ്രവർത്തനം കുറച്ച് ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാനും ഫ്രീസിംഗ് സഹായിക്കും. കൃത്യമായ താപനിലയിൽ ശരിയായ രീതിയിൽ സംസ്കരിച്ച് സൂക്ഷിച്ചാൽ മാത്രമേ ഇത്തരം ഫ്രീസിംഗ് രീതികൾ കൊണ്ട് പ്രയോജനമുണ്ടാകൂ.

Comments