ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് നിയമത്തിനെതിരെയുള്ള യുഎസ് വിമർശനങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഇതൊരു ആഭ്യന്തര കാര്യമാണെന്നും ഇതിൽ പാർലമെന്റാണ് തീരുമാനമെടുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ദ്വൈവാര മാധ്യമ ബ്രീഫിംഗിൽ സംസാരിക്കവെ, അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വിദേശ ഫണ്ടുകളും വിദേശ ധനസഹായങ്ങളും നിയന്ത്രിക്കുന്നുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ പറഞ്ഞു.
"നിങ്ങൾ സൂചിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയം ഞങ്ങൾ കണ്ടിട്ടുണ്ട്, അതിൽ നിരവധി പരാമർശങ്ങൾ വന്നിട്ടുണ്ട്. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ സ്വന്തം നിയമനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്, അതിൽ ഞങ്ങളുടെ പാർലമെന്റാണ് തീരുമാനമെടുക്കുന്നത്," ജൈസ്വാൾ വ്യക്തമാക്കി. അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതികൾ പള്ളികളും മതപരമായ ചാരിറ്റികളും ഏറ്റെടുക്കാൻ സർക്കാരിന് അനുവാദം നൽകിയേക്കാമെന്നും, ഈ വിഷയം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്നും ഒരു യുഎസ് നിയമസമാജികൻ വിമർശിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
റിപ്പബ്ലിക്കൻ കോൺഗ്രസ്മാൻ റില്ലി മൂർ, എഫ്‌സിആർഎ നിയമത്തിലെ നിർദ്ദിഷ്ട മാറ്റങ്ങൾ ക്രൈസ്തവർക്ക് നേരെയുള്ള വ്യക്തമായ ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും, നിലവിലെ രൂപത്തിൽ ഈ നിയമവുമായി മുന്നോട്ട് പോകരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒരു സംഘടനയുടെ എഫ്‌സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, കാലാവധി കഴിയുകയോ ചെയ്താൽ വിദേശ സംഭാവനകളും അവ ഉപയോഗിച്ച് നിർമ്മിച്ച ആസ്തികളും ഏറ്റെടുക്കുന്നതിനായി ഒരു 'ഡിസിഗ്നേറ്റഡ് അതോറിറ്റി' രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിൽ, അതിന്റെ മതപരമായ സ്വഭാവം സംരക്ഷിക്കപ്പെടണമെന്ന് അധികാരികൾ ഉറപ്പാക്കണം. നിയമലംഘനങ്ങൾക്കുള്ള പരമാവധി തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കാനും നിർദ്ദേശിക്കുന്നു.
എൻജിഒകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സംഘടനകൾ എന്നിവ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നത് എഫ്‌സിആർഎ നിയമമാണ്. 2019 നും 2022 നും ഇടയിൽ 13,520 സംഘടനകൾ 55,741 കോടി രൂപയുടെ വിദേശ സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Comments