
മട്ടാഞ്ചേരി: രാജ്യാന്തരവില സ്വര്‍ണം ഔണ്‍സിന് 4300 ഡോളര്‍ കടന്നതോടെ ആഭ്യന്തരവില പവന് ഒരു ലക്ഷത്തിപതിനായിരം കടന്നു. ഇന്നലെ രണ്ട് തവണകളിലായി രാവിലെ ഗ്രാമിന് 15 രൂപയും ഉച്ചകഴിഞ്ഞ് ഗ്രാമിന് 125 രൂപയും ഉയര്‍ന്നതോടെ ഗ്രാമിന് 13865 രൂപ. പവന് 1210 രൂപ കൂടി 110920 ആയി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് കൂടിയത് 5320 രൂപ. വിനിമയ നിരക്കില്‍ രൂപ 95.31ല്‍നിന്ന് 95.07 ആയി മെച്ചപ്പെട്ടു.







Comments