തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെട്ട വിവാദ ക്വിസ് മത്സരത്തിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം നടത്തിയത്. എന്നാൽ ഇത് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ ഉൾപ്പെടുത്തിയ പരിപാടിയായിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ തയ്യാറാക്കി ക്വിസ് നടത്താൻ വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതായും ഇത്തരം ചോദ്യങ്ങൾ തയ്യാറാക്കി മത്സരം സംഘടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വിദ്യാർഥികളുടെ ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടിയിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് സവർക്കറുടെ പേരാണ് ഉത്തരമായി നൽകിയിരുന്നത്.
സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ചും നടത്തിയിരുന്നു.

Comments