തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നല്‍കാന്‍ ഇതിഹാസ താരവും ബ്ലൂ ടൈഗേഴ്‌സ് ?ോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയില്‍. കേരളത്തിലേക്ക്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്‌സല്‍ ബോസ്' ഇക്കാര്യം പുറത്തുവിട്ടത്. ടീമിനെ പിന്തുണയ്‌ക്കാനും മൂന്നാം സീസണിന്റെ ആവേശത്തില്‍ പങ്കുചേരാനും സ്‌റ്റേഡിയത്തിലെത്തകന്‍ ഗെയ്‌ല്‍ ആരാധകരോട് ആഹ്വാനം ചെയ്‌തു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ നായകന്‍ സാലി സാംസണിനെയും ഉപനാകയന്‍ ബേസില്‍ തമ്പിയെയും ഗെയ്‌ല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ഗെയ്‌ലിന്റെ സന്ദര്‍ശനം അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു.
ഗെയ്‌ലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കും. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളെ നേരില്‍ കാണാനുള്ള അപൂര്‍വ അവസരമാണ് മലയാളികള്‍ക്ക് ലഭിക്കുന്നത്.
ഗെയ്‌ലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കും. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളെ നേരില്‍ കാണാനുള്ള അപൂര്‍വ അവസരമാണ് മലയാളികള്‍ക്ക് ലഭിക്കുന്നത്.

Comments