ന്യൂഡല്‍ഹി: ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. നാലു വര്‍ഷമായി 70 ഓളം പേര്‍ക്ക് മുമ്പില്‍ തന്നെ കാഴ്ച വെച്ചതായി ആരോപിച്ച് 35 കാരിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന യുവതിയുടെ വെളിപ്പെടുത്തല്‍.
20 വര്‍ഷം മുന്‍പാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിന്റെ ഒത്താശയോടെ ക്രൂരമായ പീഡനങ്ങളുണ്ടായതായും യുവതി പറയുന്നു. ഭര്‍ത്താവിന്റെ കണ്മുന്നില് വെച്ചാണ് പലരും യുവതിയെ ആക്രമിച്ചത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ നിരപധി പേര്‍ക്ക് മുന്നിലാണ് തന്നെ ഇരയാക്കിയത്. ഇവരുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങറുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
തന്റെ നാല് വയസ്സുള്ള മകനെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയാണ് ഇത്തരത്തില്‍ തന്നെ വര്‍ഷങ്ങളായി ഭര്‍ത്താവ് ഉപയോഗിച്ച് വന്നതെന്നും യുവതി പറയുന്നു.






