
മലയാളികളുടെ പ്രിയതാരം കലാഭവന്‍ നവാസിന്റെ വേര്‍പാട് തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മകന്‍ റിഹാന്‍ നവാസ്. '' ഹാപ്പി ബര്‍ത്ത് ഡേ വാപ്പച്ചി( എന്റെ ബെസ്റ്റ് ഫ്രണ്ട്) എന്നാണ് റിഹാന്‍ കുറിച്ചത്''. വാപ്പയ്‌ക്കൊപ്പമുളള ചിത്രങ്ങളും റിഹാന്‍ പങ്കുവച്ചിട്ടുണ്ട്.
2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ' പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഹോട്ടല്‍ റൂമില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
മിക്രിയിലൂടെ വന്ന് സിനിമ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കലാഭവന്‍ നവാസ് . 1995-ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ സിനിമ. തുടര്‍ന്ന് നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നടി രഹനയാണ് ഭാര്യ. നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.







Comments