നടി അഞ്ജു കുര്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൃഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജിപി ജന്മദിനാശംസകള്‍ നേര്‍ന്നത്. അഞ്ജുവിനൊപ്പമുളള ചിത്രവും ജിപി പങ്കുവച്ചിട്ടുണ്ട്.
''നിന്നില്‍ എനിക്ക് എപ്പോഴും ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം, നീ ചെയ്യുന്ന കാര്യങ്ങളിലൊക്കെ നല്‍കുന്ന പൂര്‍ണ്ണമായ സമര്‍പ്പണമാണ്. നീ കാണിക്കുന്ന ആ പ്രതിബദ്ധതയും, ആവേശവും, സന്തുഷ്ടിയുമെല്ലാം... അത് നിന്നിലുള്ള വളരെ പ്രത്യേകതയുള്ള ഒന്നാണ്.
ഇതിനിടയിലൊക്കെയും, നീ നിന്റെ ഭയങ്ങളെ നേരിടുന്നതും, അവയെ തരണം ചെയ്ത് ഓരോ തവണയും കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നിന്റെ ആ കഴിവ് ഞാന്‍ എപ്പോഴും അത്ഭുതത്തോടെയും ബഹുമാനത്തോടെയും മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ.
വരുന്ന ഈ വര്‍ഷം നിനക്ക് വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എനിക്കറിയാം. നിന്നെ കാത്തിരിക്കുന്ന ആ നല്ല വിശേഷങ്ങളെക്കുറിച്ചോര്‍ത്ത് എനിക്കും വലിയ സന്തോഷമുണ്ട്.എല്ലാവിധ സന്തോഷങ്ങളും, സുന്ദരമായ സര്‍പ്രൈസുകളും, നീ ആഗ്രഹിച്ച് പരിശ്രമിക്കുന്ന കാര്യങ്ങളുമെല്ലാം നിനക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
പിറന്നാള്‍ ആശംസകള്‍, അഞ്ജു! എപ്പോഴും ഇതുപോലെ തിളങ്ങി നില്‍ക്കൂ... നിന്റെ ഈ തനിമയോടെ തന്നെ എന്നും മുന്നോട്ട് പോകൂ!''.

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്.
2013 ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍ , കവി ഉദ്ദേശിച്ചത് , ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.

Comments