
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്ത് ആരോഗ്യ ഇൻസ്പെക്ടറായ ദീപലേഖയാണ് മരിച്ചത്. 51 വയസ്സായിരുന്നു.ഇന്ന് രാവിലെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ദീപലേഖ കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് ദീപലേഖയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. നേരത്തെ ചൊക്ലി പഞ്ചായത്തിൽ നിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് ഈ ഉത്തരവ് റദ്ദാക്കി പിണറായി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ഇന്നലെയാണ് പുതിയ സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റിയത്.
ഇന്ന് രാവിലെ യോഗത്തിനെത്തിയപ്പോൾ സ്ഥലംമാറ്റ ഉത്തരവിനെക്കുറിച്ച് സഹപ്രവർത്തകരോട് സംസാരിച്ചിരുന്നു. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ദീപലേഖ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് ദീപലേഖ.







Comments