
കൊല്ലം: പെട്രോള്‍ ഒഴിച്ച് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കവെ മകനും അമ്മയും വെന്തുമരിച്ചു. കൊല്ലം പരവൂര്‍ പുത്തന്‍കുളം തലക്കുളം ഗോകുലത്തില്‍ തങ്കമ്മ (98), മകന്‍ ശിവദാസന്‍ (78) എന്നിവരാണു മരണമടഞ്ഞത്. അമ്മയുടെ ഐ.എന്‍.എ. പെന്‍ഷന്‍ തുക എല്ലാ മാസവും ശിവദാസന്‍ എത്തിയാണു വാങ്ങിയിരുന്നത്. ഇത്തവണ പെന്‍ഷന്‍ തുക നല്‍കാന്‍ തങ്കമ്മയുടെ ഇളയ മകള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവരുമായി വാക്കുതര്‍ക്കവും വഴക്കുമുണ്ടായി. ഉച്ചകഴിഞ്ഞു മൂന്നോടെ പെട്രോളുമായി എത്തിയ ശിവദാസന്‍, അമ്മയുടെ ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുയായിരുന്നു. അതിനിടെ ശിവദാസന്റെ ശരീരത്തും തീ പടര്‍ന്നുപിടിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയെങ്കിലും ഇരുവരും മരണമടഞ്ഞിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പാരിപ്പള്ളി പോലീസ് കേസെടുത്തു.







Comments