
പിറവം: കുടുംബ വഴക്കിനെത്തുടര്‍ന്നു പിറവത്തു നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃ മാതാവിനും കുത്തേറ്റു. നഗരസഭ പതിന്നാലാം ഡിവിഷന്‍ കൗണ്‍സിലര്‍ ക്രിസ്‌റ്റി ജോണി (30)നും ഭര്‍തൃമാതാവ് ലിസി(50)ക്കുമാണ് കുത്തേറ്റത്. ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷയ്‌ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭര്‍തൃ പിതാവ് ജോയി(60)യെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. പിറവം ഇടപ്പള്ളിച്ചിറ പുന്നൂട്ടുകുഴിയില്‍ ജോബിഷിന്റെ ഭാര്യയാണു സി.പി.എം. (സ്വതന്ത്ര) കൗണ്‍സിലറായ ക്രിസ്‌റ്റി. ക്രിസ്‌റ്റിക്കു വയറിന്റെ ഇരുവശത്തും ലിസിക്ക് ഇടതു കൈത്തണ്ടയിലുമാണു കുത്തേറ്റത്. ലിസിക്ക് കൈത്തണ്ടയില്‍ എട്ട് സ്‌റ്റിച്ചുണ്ട്. ക്രിസ്‌റ്റിക്ക് കുത്തേറ്റ ഭാഗത്തു തുന്നലിട്ടിട്ടുണ്ട്.







Comments