എസ് എസ് രാജമൗലിയുടെ ' വാരണാസി' എന്ന ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നടന്‍ മഹേഷ് ബാബു ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായ രുദ്രയെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മഹേഷ് ബാബുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വാരണാസിയിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ രുദ്രയുടെ രണ്ട് എക്‌സ്‌ക്ലൂസീവ് സ്റ്റിലുക്കള്‍ പുറത്തുവിട്ടു.
റിലീസ് ചെയ്ത ആദ്യ ചിത്രം ഇടതൂർന്ന കാടിനുള്ളിൽ മുളകൊണ്ടുള്ള ചങ്ങാടത്തിൽ വിശ്രമിക്കുന്ന രുദ്രയെയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം പ്രേക്ഷകരെ ആഫ്രിക്കയിലെ കെനിയയിലെ മസായി മാറയിലേക്ക് എത്തിക്കുന്നു. ജിറാഫുകളും വൈൽഡ്‌ബീസ്റ്റുകളും നിറഞ്ഞ വിശാലമായ ഭൂമിയിൽ നിൽക്കുന്ന രുദ്രയുടെ ചിത്രമാണ് ഇത്.
“രുദ്ര ജനിച്ചത് അവനേക്കാൾ എത്രയോ വലിയൊരു ലക്ഷ്യം നിറവേറ്റാനാണ്. അവൻ ആവശ്യപ്പെടാത്ത ഒരു വിധിയാണ് അവൻ വഹിക്കുന്നത്. അവൻ തമാശക്കാരനാണ്, ദുർബലനാണ്, ഒപ്പം അതിശക്തനുമാണ്. അതാണ് മഹേഷ് ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പലർക്കും കഴിയും. എന്നാൽ ഒരേസമയം ശക്തിയും ദുർബലതയും പ്രകടിപ്പിക്കാൻ വളരെ കുറച്ച് പേർക്ക് മാത്രമേ കഴിയൂ.
ഈ ഫ്രെയിമുകൾ ഞങ്ങളുടെ ആഫ്രിക്കൻ ഷെഡ്യൂളിൽ നിന്നുള്ളതാണ്. ഒരു സെറ്റിനും നൽകാൻ കഴിയാത്ത എന്തോ ഒന്ന് ആ ഭൂമി ഞങ്ങൾക്ക് നൽകി. കിളിമഞ്ചാരോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മസായി മാറയിലും ചിത്രീകരിക്കുമ്പോൾ ഞാൻ വിസ്മയിച്ചു. ചില പ്രഭാതങ്ങളിൽ, ഞങ്ങളുടെ 1.43:1 IMAX ഫ്രെയിമിന് പോലും മുന്നിലുള്ള ആ കാഴ്ചയെ പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു.”- രുദ്ര എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ എസ് എസ് രാജമൗലി പറഞ്ഞു.
ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.2027 ഏപ്രിൽ 7ന് ചിത്രം റിലീസ് ചെയ്യും.

Comments