കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഡോക്ടര്‍ ലൗവ് ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് വിദ്യ ഉണ്ണി. 2019ല്‍ ആണ് വിദ്യയും സഞ്ജയ് വെങ്കിടേശ്വരുമായുളള വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സിംഗപൂരിലാണ് വിദ്യ.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിദ്യ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ ശോഭിത വിദ്യയുടെ ജന്മദിനത്തില്‍ വിദ്യ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
'' എന്റെ കൊച്ചു രാജകുമാരിക്ക് മൂന്നാം ജന്മദിനാശംസകള്‍, നീയെന്റെ മാറോട് ചേര്‍ന്ന് കിടന്നിരുന്ന ആ കൊച്ചു കുഞ്ഞാവയായിരുന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. എന്നാല്‍ ഇന്നോ, സന്തോഷവും പ്രകാശവും പരത്തിക്കൊണ്ട് മൂന്നാം വയസ്സിലേക്ക് നീ ഊര്‍ജ്ജസ്വലയായി ഓടിക്കയറുകയാണ്. കൗതുകവും ചിരിയും അല്പം ശാഠ്യവുമുള്ള, സ്വന്തം വ്യക്തിത്വമുള്ള ഈ കൊച്ചുമിടുക്കിയായി നീ വളരുന്നത് കണ്ടുനില്‍ക്കുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
ഇന്ന് നീ ആ ജന്മദിന മെഴുകുതിരികള്‍ ഊതി അണയ്ക്കുമ്പോള്‍ ഒന്നു മാത്രം ഓര്‍ക്കുക, നിന്നെ എന്നും താങ്ങിനിര്‍ത്തുന്ന, അത്രമേല്‍ ആഴമേറിയതും ഉലയാത്തതുമായ ഒരു സ്‌നേഹം നിനക്കു ചുറ്റുമുണ്ട്. നിന്റെ ആ കുസൃതികളും തിളക്കവും ഒരിക്കലും മങ്ങാതെ, പുതിയ കാര്യങ്ങള്‍ കണ്ടറിഞ്ഞ് നീ എന്നും ഇതുപോലെ തന്നെ ആയിരിക്കുക.
എന്റെ പ്രിയപ്പെട്ട കുട്ടിക്ക് മൂന്നാം ജന്മദിനാശംസകള്‍.വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് നിന്നോടുള്ള എന്റെ സ്‌നേഹം'', വിദ്യ ഉണ്ണി കുറിച്ചു. പിറന്നാള്‍ ആഘോഷ വേളയില്‍ പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Comments