
മകള്‍ നിലങ്കയ്‌ക്കൊപ്പമുള്ള രസകരമായ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നടന്‍ നീരജ് മാധവ്. തന്റെ കൈയിലും ശരീരത്തിലും ചിത്രം വരയ്ക്കുന്ന മകളെയാണ് വീഡിയോയില്‍ കാണാനാവുക.
"ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു. ബുക്കിംഗുകള്‍ക്കായി എന്നെ ബന്ധപ്പെടുക" എന്ന രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു. ബുക്കിംഗുകള്‍ക്കായി എന്നെ ബന്ധപ്പെടുക" എന്ന രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു പ്രൊഫഷണല്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെ പോലെ വളരെ ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് മകള്‍ അച്ഛന്റെ കൈയില്‍ വരയ്ക്കുന്നത്. മകളുടെ കലാവിരുത് ആസ്വദിച്ചും അവളോടൊപ്പം ചേര്‍ന്നും നീരജ് മാധവ് ഈ നിമിഷം മനോഹരമാക്കിയിരിക്കുന്നു.
നീരജ് പങ്കുവെച്ച ഈ ക്യൂട്ട് വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിനുതാഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. നീരജിന്റെ സഹോദരനും നടനുമായ നവനീതും പോസ്റ്റിന് താഴെ ഹൃദയത്തിന്റെ ഇമോജി കമന്റായി നല്‍കിയിരുന്നു.
2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും മകള്‍ നിലങ്ക പിറന്നത്. മകളുടെ ഒന്നാം പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിച്ചത്. ഇടയ്ക്കിടെ മകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ നീരജും ഭാര്യ ദീപ്തിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്കൊപ്പമുള്ള നീരജിന്റെ ഫോട്ടോഷൂട്ടുകളും ഇടയ്ക്ക് വൈറലാകാറുണ്ട്.
അതേസമയം, ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 'പ്ലൂട്ടോ' എന്ന ചിത്രമാണ് നീരജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നീരജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തിയത് അല്‍ത്താഫ് സലീമാണ്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.







Comments