മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്‍. അടുത്തിടെയാണ് അദ്ദേഹം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫാന്റസി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവും സാഗര്‍ സൂര്യയുമാണ് നായകന്മാര്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ മെറ്റാരു അപ്‌ഡേറ്റ് പങ്കുവയ്ക്കുകയാണ് വിനയന്‍. ചിത്രത്തിലെ മറ്റ് ചില അഭിനേതാക്കളെയും കൂടി പരിചയപ്പെടുത്തി പോസ്റ്റ് പങ്കുവച്ചിരിക്കുയാണ് അദ്ദേഹം. ഗിന്നസ് പക്രുവിനും തനിക്കുമൊപ്പം നില്‍ക്കുന്ന മറ്റ് ഏഴ് പേരുടെ ചിത്രമാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
''കൊച്ചു സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം... ഇരുപത്തൊന്നു വര്‍ഷം മുന്‍പ് അത്ഭുത ദ്വീപില്‍ അഭിനയിച്ച ഇവരൊക്കെ ഇന്നും അതുപോലെ തന്നെ ഇരിക്കുന്നു എന്നത് മറ്റൊരത്ഭുതമാണ്... പുതിയ ഫാന്റസി ചിത്രത്തില്‍ ഇവരൊക്കെയും പ്രധാന വേഷങ്ങളില്‍ കാണും'', എന്നാണ് വിനയന്‍ കുറിച്ചത്.

2022ല്‍ പുറത്തിറങ്ങിയ ' പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിജു വില്‍സണ്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.

Comments