വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് കുടിയേറ്റത്തിനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമായി 1.75 ലക്ഷത്തിലധികം വിദേശികളുടെ വിസ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യുഎസ് വിസ ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാനുകൂല്യമാണ്. അമേരിക്കൻ ജനതയുടെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിസ റദ്ദാക്കലുകൾ എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
വിസയുടെ നിബന്ധനകൾ ലംഘിച്ചവർ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, യു.എസ് പൗരന്മാർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തവർ, അമേരിക്കക്കാരെ കബളിപ്പിച്ചവർ, കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്തവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയവർ എന്നിവരുടെ വിസകളാണ് റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. പ്രസിഡന്റ് ട്രംപിന്റെയും സെക്രട്ടറി റൂബിയോയുടെയും നേതൃത്വത്തിൽ, അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന വിദേശ പൗരന്മാരെ തിരിച്ചറിയാനും അവരുടെ വിസ റദ്ദാക്കാനുമുള്ള നടപടികൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിഭാഗം വിസ റദ്ദാക്കലുകളും നിയമപാലകരുടെ ഇടപെടലുകളെ തുടർന്നാണ് ഉണ്ടായത്. ആക്രമണം, മദ്യപിച്ച് വാഹനം ഓടിക്കൽ, മോഷണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവയാണ് ഇതിൽ പ്രധാന കാരണം. ഇതുകൂടാതെ അശ്രദ്ധമായ ഡ്രൈവിംഗ്, ലൈംഗികാതിക്രമം, ബാലപീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.
വിവിധ കേസുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദാഹരണങ്ങളായി എടുത്തുപറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തപ്പെട്ട വിദേശിയും, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട വിദേശിയും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതിന് നിരവധി കേസുകൾ നേരിടുന്ന വ്യക്തിയുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.
വടക്കേ ആഫ്രിക്കയിലെ ഒരു യുഎസ് എംബസി, കുട്ടികൾക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിനായി മാത്രം അമേരിക്കയിൽ പോയി പ്രസവിച്ച 100-ലധികം 'ബെർത്ത് ടൂറിസ്റ്റ്' മാതാപിതാക്കളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിന്റെ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച നിരവധി വിദേശികളുടെ വിസയും റദ്ദാക്കിയവരിൽ ഉൾപ്പെടുന്നു.

Comments