തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. ഓഗസ്റ്റ് 12ന് പുലർച്ചെ രണ്ട് മണി മുതൽ കേരളത്തിലെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കും ഗതാഗത ആവശ്യകതയും അനുസരിച്ച് പ്രത്യേക സർവീസുകൾ നടത്തും.
ഇതിന് പുറമെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽനിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകളാണ് പൂൾ ചെയ്തിരുന്നത്. ഇത്തവണ ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്ത് സർവീസുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാൻഡും നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം ബസുകൾ എത്തിക്കുന്നതിനായി ഓരോ ബലിതർപ്പണ കേന്ദ്രത്തിലും പ്രത്യേക സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയയ്ക്കാനും കെഎസ്ആർടിസി സംവിധാനമൊരുക്കിയിട്ടുണ്ട്.

Comments