കാസര്‍കോട്: കാസര്‍കോട്ട് വന്‍ ലഹരിമരുന്ന് ശേഖരവുമായി അറസ്റ്റിലായ ആള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്തയാളെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രതിപക്ഷനേതാവായിരിക്കെ വി.ഡി.സതീശന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ ചുമതല വഹിച്ചിരുന്ന ആളാണ് പിടിയിലായ പ്രധാന പ്രതി മുഹമ്മദ് ഹുസൈനെന്ന ആരോപണം നടത്തിയിരിക്കുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ്.
ഇയാളുടെ വീട്ടില്‍ സതീശന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട ഹുസൈന്‍ മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ്.
കഴിഞ്ഞ ഞായറാഴ്ച കാലിക്കടവില്‍ വെച്ചാണ് 139.29 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം വെങ്‌ബോല സ്വദേശികളായ കെ.എച്ച്. മുഹമ്മദ് ഹുസൈന്‍, പി.എ. അബ്ദുള്‍ സലാം, പി.എ. അബ്ബാസ് എന്നിവരെ പോലീസ് പിടികൂടിയത്. പിടിയിലായവര്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും, ഇതില്‍ ഹുസൈന്‍ വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും ഡിവൈഎഫ്‌ഐ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments