വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് രഹസ്യ സൈനിക വിമാനത്തിൽ മടങ്ങിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നുവെന്ന് ധാരണയുണ്ടാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ രഹസ്യമായി എയർപോർട്ട് കാറ്ററിംഗ് ട്രക്കിൽ കയറ്റി ഒരു ചെറിയ സൈനിക വിമാനത്തിൽ എത്തിക്കുകയായിരുന്നു.
നാറ്റോ ഉച്ചകോടിക്കായി ട്രംപ് ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തിലാണ് അങ്കാറയിലെത്തിയത്. എന്നാൽ തുർക്കിയിൽ നിന്ന് തിരികെ വരുന്ന സമയത്ത് അദ്ദേഹം പെട്ടെന്ന് പഴയ എയർഫോഴ്സ് വൺ വിമാനം ഉപയോഗിച്ചത് പുതിയ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. തുർക്കിയുമായി അതിർത്തി പങ്കിടുന്ന ഇറാനുമായുള്ള ശത്രുത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വിമാനത്തിലെ ഈ ആദ്യ അന്താരാഷ്ട്ര യാത്ര നടന്നത്.
അങ്കാറയിൽ ക്യാമറകൾക്ക് മുന്നിൽ പഴയ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ, മാധ്യമപ്രവർത്തകരും ജീവനക്കാരും അദ്ദേഹം തങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വസിച്ചിരിക്കെ, ഒരു എയർപോർട്ട് കാറ്ററിങ് (ഫുഡ്) ട്രെക്കിലാണ് രഹസ്യമായി ചെറിയൊരു വിമാനമായ എയർഫോഴ്സ് സി-32എയിലേക്ക് മാറ്റിയതെന്ന് ഓപ്പറേഷനെക്കുറിച്ച് അറിയാവുന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. സി-32എ വിമാനം ബ്രിട്ടനിലേക്ക് പറക്കുകയും രാത്രി 10:20 ഓടെ അവിടെയെത്തുകയും ചെയ്തു. പഴയ എയർഫോഴ്സ് വണ്ണും മാധ്യമങ്ങളും മിനിറ്റുകൾക്ക് ശേഷമാണ് അവിടെയെത്തിയത്.
അങ്കാറയിൽ നിന്ന് ബ്രിട്ടനിലെ ആർഎഫ്ഐ മിഡിൽഹാളിലേക്ക് പഴയ 'ബേബി ബ്ലൂ' എയർഫോഴ്സ് വൺ വിമാനത്തിലാണ് താൻ യാത്ര ചെയ്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. അതേസമയം, അവിടെയുള്ള യുഎസ് സൈനികർക്ക് പുതിയ വിമാനം കാണുന്നതിനായി അത് അതേ ബേസിൽ ക്രമീകരണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നാമതൊരു വിമാനത്തിൽ നടത്തിയ ഈ രഹസ്യ യാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവ് ച്യൂങ്, പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന ഉയർന്ന തലത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ ഖത്തർ സമ്മാനിച്ച വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.പെന്റഗൺ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments